Film News

അവരെ ആരെങ്കിലും കെട്ടി പിടിക്കാൻ വന്നാൽ നിങ്ങൾ അത് സമ്മതിക്കുമോ, ശാന്തിവിള ദിനേശ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് നടൻ സുരേഷ് ഗോപിയുടേത്. മാധ്യമ പ്രവർത്തകയെ അവരുടെ അനുവാദം കൂടാതെ ശരീരത്തിൽ കൈവെച്ചു എന്നാണ് സുരേഷ് ഗോപിക്കെതിരെ ആരോപിക്കപ്പെട്ട വിഷയം. ഈ വിഷയത്തിൽ മാധ്യമപ്രവർത്തക നിയമപരമായി മുന്നോട്ട് പോയപ്പോഴും സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിനു ശേഷം സുരേഷ് ഗോപി പിന്നീട് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ അകലം പാലിച്ചതും വാർത്തയിൽ ഇടം നേടിയിരുന്നു. സിനിമ മേഖലയിൽ ഉള്ളവരും  അല്ലാത്തവരുമായി നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് കൊണ്ട് എത്തിയത്.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്. സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ വിഷയം വന്നപ്പോൾ അദ്ദേഹത്തിനെ അനുകൂലിച്ച് കൊണ്ട് ഒരു സ്റ്റോറി ചെയ്യണമെന്ന് എന്നോട് പലരും പറഞ്ഞിരുന്നു. എന്നാൽ ഒരു കാര്യം ഞാൻ തുറന്നു പറയുകയാണ്. ഈ കാര്യത്തിൽ തെറ്റ് സുരേഷ് ഗോപിയുടെ ഭാഗത്ത് തന്നെയാണ്. ഈ ഇടയായി സുരേഷ് ഗോപിയുടെ പ്രവർത്തികൾ നിയന്ത്രിക്കാൻ കഴിയാതെ വരുകയാണ്. അദ്ദേഹം എന്ത് ചെയ്താലും അതിനെ അനുകൂലിക്കാനും എതിർക്കാനും കുറെ പേര് ഉണ്ട്. പലപ്പോഴും ഓവർ ആയിട്ടാണ് സുരേഷ് ഗോപി പെരുമാറുന്നത്. ഈ അടുത്ത കാലത്തായി അതിനൊരു കൺട്രോൾ ഇല്ലാതെ ആയിട്ടുണ്ട്.

തെറ്റ് സുരേഷ് ഗോപിയുടെ ഭാഗത്ത് തന്നെയാണ്. ലോകത്തുള്ള എല്ലാ പെൺകുട്ടികളും ലക്ഷ്മി മോളെ പോലെയാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മുപ്പത് വയസ് കഴിഞ്ഞ പെൺകുട്ടികളെ കാണുമ്പോൾ അവരെ കെട്ടിപ്പിടിച്ച് മണം ആവാഹിക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എല്ലാവരും അതൊക്കെ ഇഷ്ടപ്പെടണം എന്നില്ല. സുരേഷ് ഗോപി  ഇങ്ങനെ ചെയ്യുന്നത് തെറ്റാണു. സുരേഷ്  ഗോപിക്കും രണ്ടു പെൺകുട്ടികൾ അല്ലെ ഉള്ളത്, ആരെങ്കിലും ഇങ്ങനെ പറഞ്ഞു കൊണ്ട് അവരെ കെട്ടിപ്പിടിക്കാൻ വന്നാൽ സുരേഷ് ഗോപി അത് സമ്മതിക്കുമോ എന്നുമാണ് ശാന്തിവിള ദിനേശ് ചോദിക്കുന്നത്.

Trending

To Top