‘അമ്മുവിലെ ആദ്യ ദിവസവും അവസാന ദിനവും’ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി!!

മലയാളികളുടെ പ്രിയതാരാണ് ഐശ്വര്യലക്ഷ്മി. മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവമായ ഐശ്വര്യലക്ഷ്മിയുടെ പുതിയ ചിത്രമാണ് അമ്മു. മണി രത്‌നത്തിന്റെ പൊന്നിയിൻ സെൽവനിൽ പീങ്കുഴലിയായി എത്തിയതിന് പിന്നാലെയാണ് അമ്മു ഓടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം, തമിഴ്,…

മലയാളികളുടെ പ്രിയതാരാണ് ഐശ്വര്യലക്ഷ്മി. മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവമായ ഐശ്വര്യലക്ഷ്മിയുടെ പുതിയ ചിത്രമാണ് അമ്മു. മണി രത്‌നത്തിന്റെ പൊന്നിയിൻ സെൽവനിൽ പീങ്കുഴലിയായി എത്തിയതിന് പിന്നാലെയാണ് അമ്മു ഓടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ,ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്.

ഇപ്പോഴിതാ അമ്മുവിന്റെ സെറ്റിലെ അനുഭവങ്ങൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് നടി.സിനിമയുടെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെയുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് താരം. അമ്മു ഗാർഹിക പീഡനത്തിന് ഇരയായ ഒരു സ്ത്രീയെ കുറിച്ചുള്ള ചിത്രമാണ്. സിനിമയിൽ നവീൻ ചന്ദ്രയാണ് ഐശ്വര്യയുടെ ഭർത്താവായി അഭിനയിക്കുന്നു. നടൻ ബോബി സിംഹയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

‘അമ്മു’സംവിധാനം ചെയ്യുന്നത് ചാരുകേശ് ശേഖർ ആണ്.കല്യാൺ സുബ്രഹ്‌മണ്യവും കാർത്തെകേയൻ സന്താനവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. മലയാളത്തിൽ താരത്തിന്റെതായി ഒരുങ്ങുന്ന ചിത്രമാണ് ‘കുമാരി’. നിർമ്മൽ സഹദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഈ മാസം അവസാനം പ്രദർശത്തിനെത്തും.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)