Film News

‘വിശക്കുന്ന മകള്‍ക്ക് ഭക്ഷണം പോലും കൊടുക്കാത്ത അമ്മ’ എന്നായിരുന്നു അതിനെക്കുറിച്ച് അവര്‍ പറഞ്ഞത്; അമൃത സുരേഷ്

ഗായികയായും സംഗീത സംവിധായകയായുമൊക്കെ തിളങ്ങിയ താരമാണ് അമൃത സുരേഷ്. നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഏറെനാളായി തനിച്ചായിരുന്നു അമൃത കഴിഞ്ഞിരുന്നത്. ഒരു വിവാഹത്തെക്കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നില്ലെന്നും മകള്‍ പാപ്പുവാണ് തന്റെ ലോകമെന്ന് അമൃത ഇന്റര്‍വ്യൂകളില്‍ അമൃത പറഞ്ഞിരുന്നു. പാപ്പുവിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയിടെ ഗോപീ സുന്ദറുമായുള്ള അമൃതയുടെ പ്രണയം വെളിപ്പെടുത്തിയതോടെ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വളരെ മോശം പ്രതികരണവുമായി വിമര്‍ശകര്‍ എത്തിയിരുന്നു. ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിങ്ങ് ടുഗദര്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച ശേഷമായിരുന്നു ഗോപി സുന്ദര്‍ അമൃതയെ ജീവതത്തിലേക്ക് കൂട്ടിയത്. ഇതും വിമര്‍ശനങ്ങള്‍ക്ക് പ്രധാന കാരണമായി. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള മോശം കമന്റുകളെക്കുറിച്ച് പറയുകയാണ് അമൃത സുരേഷ്. ഒരു അഭിമുഖത്തിലാണ് അമൃത മനസുതുറന്നത്.

നമ്മള്‍ ഇഷ്ടപ്പെടുന്ന ലൈഫ് തെരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണെന്നും പലരും പല സാഹചര്യത്തിലൂടെ പോകുന്നവരാണെന്നും ഇതൊന്നും അറിയാത്തവരാണ് കമന്റ് ചെയ്യുന്നതെന്നും അമൃത പറയുന്നു. ‘പറയുന്നവര്‍ പറയട്ടെ, അവര്‍ക്ക് അതില്‍ നിന്നും സന്തോഷം കിട്ടുകയാണെങ്കില്‍, എന്നെ രണ്ട് തെറി പറഞ്ഞാല്‍ അവര്‍ക്ക് സമാധാനം കിട്ടുകയാണെങ്കില്‍ അത് ചെയ്യട്ടെ. സത്യാവസ്ഥ വേറൊന്നാണ്. എന്റെ ലൈഫിന്റെ മാത്രം കാര്യമല്ല. ഒരു 1008 ലിങ്കുകള്‍ വരുമ്പോള്‍ ഒന്നോ രണ്ടോ മാത്രമെ സത്യമുള്ളൂ. എന്റെ കാര്യത്തില്‍ 99 ശതമാനവും ഫേക് ന്യൂസാണ്’ എന്നും അമൃത വ്യക്തമാക്കുന്നു.

അത്തരത്തിലുള്ള മോശം കമന്റുകളുടെയും ഫേക്ക് ന്യൂസിന്റെയും വലിയൊരു ഉദാഹരണവും അമൃത ചൂണ്ടിക്കാട്ടി. അതിങ്ങനെയാണ്…

‘പാപ്പുവും ഞാനും ഗുരുവായൂര്‍ പോയ ഒരു വീഡിയോ ഉണ്ടായിരുന്നു. അവള്‍ പൊതുവേ ഫോട്ടോകള്‍ക്ക് വേണ്ടി നിന്നുതരില്ല. ആരെങ്കിലും ഫോട്ടോ എടുക്കുമ്പോള്‍ അവള്‍ മാറിനില്‍ക്കും, ഇഷ്ടമല്ല. അങ്ങനെ ഒരു ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍, ഞാന്‍ ബാക്കില്‍ നില്‍ക്കാം എന്ന് പറഞ്ഞ് അവള്‍ എന്റെ കൈ പിടിച്ച് പിറകില്‍ നിന്നു. അത് കഴിഞ്ഞപ്പോള്‍ വയറ് പിടിച്ചുകൊണ്ട്, ‘അമ്മാ എനിക്കിപ്പൊ ടോയ്ലറ്റില്‍ പോണം, എന്നെ ഒന്ന് കൊണ്ട്പോവോ’ എന്ന് പറഞ്ഞു. ആ ഫോട്ടോ പുറത്തുവന്നപ്പോള്‍ ആളുകള്‍ അതിന് ഇട്ടിരിക്കുന്ന ക്യാപ്ഷന്‍ ‘വിശക്കുന്ന മകള്‍ക്ക് ഭക്ഷണം പോലും കൊടുക്കാത്ത അമ്മ’ എന്നായിരുന്നു. പാപ്പു ഈ വീഡിയോ കണ്ടിട്ട്, ‘മമ്മാ ഞാന്‍ ടോയ്ലറ്റില്‍ പോവണമെന്നല്ലേ പറഞ്ഞത്’ എന്ന് ചോദിച്ചു’എന്നാണ് അമൃത ആ സംഭവത്തെക്കുറിച്ച് വിവരിച്ചത്.

തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ സഹിക്കാവുന്നതാണെന്നും എന്നാല്‍ ഒന്നുമറിയാതെ വീട്ടിലിരിക്കുന്ന മാതാപിതാക്കളെക്കൂടി കുറ്റം പറയുമ്പോള്‍ വളരെ വിഷമമുണ്ടെന്നും അമൃത പറയുന്നു. കമന്റ് ചെയ്യുന്നവരുടെ അച്ഛനും അമ്മയെയും പോലെ തന്നെയാണ് തന്റെ അച്ഛനും അമ്മയും കുടുംബാംഗങ്ങളുമെന്നും പലതും മനസാ വാചാ കര്‍മണാ അറിയാത്ത അവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തരം കമന്റുകള്‍ ചെയ്യുന്നതെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

Trending

To Top