ചെണ്ട കൊട്ടാന്‍ ഗോപിസുന്ദര്‍ പാടാന്‍ അമൃത! സംഗതി കളറായെന്ന് ആരാധകര്‍!!

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയം തുറന്ന് പറഞ്ഞ ശേഷം അമൃതയുടേയും ഗോപി സുന്ദറിന്റേയും ഓരോ വിശേഷങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് എത്തിയ ഏറ്റവും…

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയം തുറന്ന് പറഞ്ഞ ശേഷം അമൃതയുടേയും ഗോപി സുന്ദറിന്റേയും ഓരോ വിശേഷങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് എത്തിയ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇത്തവണ അമൃതയുടെ പാട്ടിനൊത്ത് ചെണ്ടയില്‍ താളമിട്ട് എത്തുകയാണ് ഗോപി സുന്ദര്‍. ഫണ്‍ ടൈം എന്ന ക്യാപ്ഷനോട് കൂടിയാണ് ഇരുവരും ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആലായാല്‍ തറ വേണം..

എന്ന പാട്ടാണ് അമൃത പാടിയിരിക്കുന്നത്. പാട്ടിനൊത്ത് ചെണ്ടയില്‍ താളം പിടിയ്ക്കുന്ന ഗോപി സുന്ദറിനേയും വീഡിയോയില്‍ കാണാം.. അമൃതം സുന്ദരം എന്നാണ് വീഡിയോയ്ക്ക് മുന്‍പായി ഇവര്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വരുന്നത്. അമൃതയുടെ സഹോദരി അഭിരാമിയും ഈ വീഡിയോയ്ക്ക് കമന്റ് പങ്കുവെച്ച് എത്തിയിട്ടുണ്ട്. എന്നും ഇതുപോലെ സന്തോഷമായി മുന്നോട്ട് പോകൂ എന്നുള്ള കമന്റുകള്‍ക്കൊപ്പം ഇപ്പോഴും

ഇവര്‍ക്ക് രണ്ടുപേര്‍ക്കും എതിരെയുള്ള മോശം കമന്റുകളും വീഡിയോയ്ക്ക് അടിയിലായി വരുന്നുണ്ട്. നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും പരസ്പരമുള്ള പ്രണയബന്ധം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ച് എത്തിയത്. ആശംസകളോടൊപ്പം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. അമൃതയുടെ മകള്‍ അടക്കം കുടുംബത്തിലെ എല്ലാവരും ഗോപി സുന്ദറിനെ ഒരു അംഗമായി ഏറ്റെടുത്ത് കഴിഞ്ഞു.

സംഗീത ലോകത്തും ഒരുമിച്ച് ഒരുപാട് മാജിക് ഇനി സൃഷ്ടിക്കും എന്ന് ഗോപി സുന്ദറും അറിയിച്ചിരുന്നു. എന്തായാലും ഇരുവരും ഒന്നിക്കുന്ന പരിപാടികള്‍ക്കും പാട്ടുകള്‍ക്കും വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.