Connect with us

Hi, what are you looking for?

Film News

ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍…! തിരിച്ച് വരവ് ആഘോഷമാക്കി ആരാധകരും!!

തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. ഇത്തവണ ഗ്ലാമറസ് ലുക്കിലാണ്‌നടി എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഭരത്ത് ആണ് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ തന്റെ ക്യമാറയില്‍ പകര്‍ത്തിയിരിക്കുന്നത്.

ഹെന്നയാണ് താരത്തിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സൃഷ്ടി ഷെട്ടിയാണ് മേക്കപ്പ് ചെയ്ത് താരത്തെ സുന്ദരിയായി ഒരുക്കിയിരിക്കുന്നത്. ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് പ്രിയ. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളില്‍ തിളങ്ങിയ താരം ഇപ്പോഴിതാ മലയാളത്തിലേക്ക് വീണ്ടും തിരിച്ച് എത്തുകയാണ്.

അഡാറ് ലവ് ന് ശേഷം കൊള്ള എന്ന ചിത്രത്തിലൂടെയാണ് പ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടി തന്നെയാണ് സിനിമയുടെ വിവരം തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ച് എത്തിയത്. വിനയ് ഫോര്‍ട്ട്, രജിഷ വിജയന്‍ എന്നിവരാണ് പ്രിയയ്‌ക്കൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. സുരാജ് വര്‍മ്മയാണ് കൊള്ള എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

കെ.വി രജീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന പ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും മറ്റ് വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

You May Also Like