‘യൂസ് ചെയ്യുന്നത് ഫില്‍റ്റര്‍ ആണല്ലേ’ കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി അമൃത

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായര്‍. കുടുംബവിളക്ക് എന്ന ഒറ്റ സീരിയിലൂടെ തന്നെ അമൃത എന്ന നടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വെബ് സീരിസുകളും മോഡലിങും യുട്യൂബ്…

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായര്‍. കുടുംബവിളക്ക് എന്ന ഒറ്റ സീരിയിലൂടെ തന്നെ അമൃത എന്ന നടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വെബ് സീരിസുകളും മോഡലിങും യുട്യൂബ് ചാനലുമെല്ലാമായി വളരെ തിരക്കേറിയ ജീവിതമാണ് അമൃത നയിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് വൈറലാകുന്നത്. താരത്തിന്റെ പഴയ ഫോട്ടോകളാണിത്. ഇപ്പോഴത്തെ അമൃതയില്‍ നിന്നും വളരെയധികം മാറ്റമുണ്ട് പഴയ ചിത്രങ്ങള്‍ക്ക്.

ഈ പോസ്റ്റിന് താഴെ നിരവധി മോശം കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്പോള്‍ ഇതാണല്ലേ യഥാര്‍ത്ഥ നിറം, ഇപ്പോള്‍ വെറും കുട്ടി ആണല്ലേ, എല്ലാം ഫില്‍റ്റര്‍ ആയിരുന്നു അല്ലേ തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരാളുടെ കമന്റിന് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ‘അപ്പോള്‍ യൂസ് ചെയ്യുന്നത് ഫില്‍റ്റര്‍ ആണല്ലേ അപ്പോ” ഇതായിരുന്നു കമന്റ്. ഇതിന് കിടിലന്‍ മറുപടിയുമായി അമൃത തന്നെ രംഗത്തെത്തി. ”അത് താങ്കളുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി” – ഇതായിരുന്നു അമൃത നല്‍കിയ മറുപടി.

അതേസമയം ഇതിനിടെ തനിക്ക് ഉണ്ടായിരുന്നു ഒരു പ്രണയബന്ധത്തെ കുറിച്ചും അത് തകര്‍ന്നതിനെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു അമൃത.

പ്രണയദിനത്തില്‍ അമൃത വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പ്രണയം തകര്‍ന്നു പോയി എങ്കിലും സിംഗിള്‍ ലൈഫിനോട് എനിക്ക് താല്പര്യം ഇല്ലെന്ന് തന്നെയാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. അമൃതയുടെ വാക്കുകളിലേക്ക്… ‘എനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ്. ഒന്നര വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു. എല്ലാം ഓക്കെയായിരുന്നു. വീട്ടുകാര്‍ക്ക് ഒന്നും ഞങ്ങളുടെ ബന്ധത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല.

പക്ഷെ അയാള്‍ എന്നെ ഭംഗിയായി തേച്ചിട്ട് പോയി. അന്ന് ആ പ്രണയത്തിന്റെ കടുപ്പത്തില്‍ കൈ തണ്ടയില്‍ അദ്ദേഹത്തിന്റെ പേര് പച്ച കുത്തിയിരുന്നു.”പിന്നീട് തേച്ചിട്ട് പോയപ്പോള്‍ അത് മായ്ച്ചു കളഞ്ഞു. ആ പേര് മറ്റൊരു ഡിസൈന്‍ ആക്കി മാറ്റി. ഒരിക്കല്‍ തേപ്പ് കിട്ടി എന്ന് കരുതി ജീവിതത്തില്‍ ഉടനീളം ഞാന്‍ പ്രേമിക്കാതിരിക്കില്ല. സിംഗിള്‍ ലൈഫിനോട് എനിക്ക് താത്പര്യമില്ല. അയാളെക്കാള്‍ സുന്ദരനും വിദ്യാഭ്യാസം ഉള്ളവനും ആയ ഒരാളെ തന്നെ ഞാന്‍ പ്രണയിച്ച് വിവാഹം ചെയ്യും വാശിയുണ്ട്’ എന്നാണ് താരം പറഞ്ഞത്.