36 ലക്ഷം രൂപയുടെ വസ്ത്രത്തില്‍ ജന്മദിനമാഘോഷിച്ച് നോറ ഫത്തേഹി

നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. ‘ദില്‍ബര്‍’ എന്ന ഒറ്റ ഗാനത്തിന് ചുവടുവച്ചാണ് നോറ ഫത്തേഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി…

നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. ‘ദില്‍ബര്‍’ എന്ന ഒറ്റ ഗാനത്തിന് ചുവടുവച്ചാണ് നോറ ഫത്തേഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. താരത്തിന്റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടാറുമുണ്ട്.

 

View this post on Instagram

 

A post shared by Nora Fatehi (@norafatehi)

ഇപ്പോഴിതാ നോറയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് വൈറലാകുന്നത്. കുറച്ച് ദിവസം മുമ്പാണ് താരം മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്. ദുബായില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു താരത്തിന്റെ ജന്മദിനാഘോഷം. ആഘോഷത്തിനിടെ താരം ധരിച്ച വസ്ത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. ഫ്‌ലോറല്‍ സ്‌കെര്‍ട്ടും ടോപ്പും ധരിച്ചാണ് താരത്തെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. 36 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഡോള്‍സ് ഗബ്ബാന എന്ന പ്രമുഖ ആഡംബര ബ്രാന്റിന്റെ വസ്ത്രമാണ് നോറ ധരിച്ചത്. വസ്ത്രത്തിനോടിണങ്ങിയ സ്‌റ്റൈഡും ചോക്കര്‍ നെക്ലൈസും ആക്‌സസറൈസ് ചെയ്തു.

 

View this post on Instagram

 

A post shared by Nora Fatehi (@norafatehi)

സുന്ദരിയായിരിക്കുന്നു എന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരില്‍ പലരും കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ ലോകകപ്പിന്റെ സമാപനച്ചടങ്ങില്‍ നോറ നൃത്തം ചെയ്തിരുന്നു.