പട്ടായയില്‍ എങ്കിലും സമാധാനം വേണ്ടേ..! കമന്റ് ബോക്‌സ് ഓഫാക്കി ഗോപിസുന്ദറിനൊപ്പം അമൃത സുരേഷ്!

ഭര്‍ത്താവ് ഗോപിസുന്ദറിനൊപ്പം പട്ടായയില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അമൃത സുരേഷ്. പട്ടായ ഡയറീസ് എന്ന് കുറിച്ച് അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് പക്ഷേ കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. അമൃതയും…

ഭര്‍ത്താവ് ഗോപിസുന്ദറിനൊപ്പം പട്ടായയില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അമൃത സുരേഷ്. പട്ടായ ഡയറീസ് എന്ന് കുറിച്ച് അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് പക്ഷേ കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. അമൃതയും ഗോപിസുന്ദറും പ്രണയം തുറന്ന് പറഞ്ഞതോടെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റും വൈറലായി മാറാറുണ്ട്.

ആരാധകരുടെ പ്രിയ ജോഡികളായി മാറിയിട്ടുണ്ട് ഇരുവരും എങ്കിലും അമൃതയ്ക്കും ഗോപി സുന്ദറിനും എതിരെ വിമര്‍ശന ശരങ്ങള്‍ ഉയര്‍ത്തുന്നവരും കുറവല്ല… ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെദറില്‍ ആയിരുന്ന ഗോപിസുന്ദര്‍ പെട്ടെന്ന് അമൃതയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി.. എന്തായിരുന്നു ആ റിലേഷന് സംഭവിച്ചത് എന്ന കാരണം വ്യക്തമായി എവിടേയും പറഞ്ഞിട്ടുമില്ല.. നടന്‍ ബാലയുമായി വിവാഹമോചനം നേടിയ അമൃത കുടുംബത്തിനൊപ്പമാണ് കഴിഞ്ഞിരുന്നത്..

ഇപ്പോഴിതാ വിമര്‍ശനങ്ങളൊന്നും വകവെയ്ക്കാതെ പാട്ടിന്റെ ലോകത്ത് ഒരുമിച്ച് സഞ്ചരിക്കുകയാണ് അമൃതയും ഗോപിസുന്ദറും.. ഗോപിസുന്ദറിന്റെ സംഗീതത്തില്‍ അമൃത പാട്ട് പാടിക്കൊണ്ട് ഇതിനോടകം തന്നെ ഇവരുടെ പുതിയ മ്യൂസിക് ആല്‍ബങ്ങളും പുറത്ത് വന്നിരുന്നു.. ഏറ്റവും ഒടുവില്‍ ഓണത്തിനുള്ള മാബലി വന്നേ.. എന്ന പാട്ടാണ് പുറത്തിറക്കിയത്… വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ സംഗീത പരിപാടികളുമായി തിരക്കിലാണ് അമൃതയും ഗോപിസുന്ദറും…

ഇപ്പോള്‍ പട്ടായ ഡയറീസ് എന്ന് കുറിച്ച് ഗോപിസുന്ദറിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് അമൃത പങ്കുവെച്ചത്.. കമന്റ് ബോക്‌സ് ഓഫാക്കിയതോടെ.. അമൃതയുടെ അടുത്ത പോസ്റ്റില്‍ കമന്റുമായി ചിലര്‍ എത്തിയിട്ടുണ്ട്.. അതിനു കമന്റ് സെക്ഷന്‍ ഒക്കെ ഡിസേബിള്‍ ചെയ്തു വയ്ക്കുന്നതെന്തിനാ ?

അവിടെ കമന്റ് ഇടാന്‍ പറ്റില്ലെങ്കില്‍ അടുത്ത പോസ്റ്റില്‍ ആ ഫോട്ടോയെ പറ്റിയുള്ള കമന്റ് ഇട്ടുകൂടെ.. എന്നാണ് അമൃതയുടെ അടുത്ത പോസ്റ്റിന് ഉള്ള ഒരു വ്യക്തിയുടെ കമന്റ്.