Connect with us

Hi, what are you looking for?

Film News

വളർന്നത് പാർട്ടി ഗ്രാമത്തിലാണ്, കണ്ണൂരിലെ രാഷ്ട്രീയത്തെ പറ്റി നിഖില വിമൽ !!

ചുരുക്കം ചില സിനിമകളെ ചെയ്തുവെങ്കിലും പ്രേക്ഷക പ്രീതി നേടിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും പെട്ടെന്ന് തന്നെ ജന ശ്രദ്ധ നേടിയ താരമാണ് നിഖില. അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ നിഖിലയുടെ അഭിനയം വളരെ ശ്രദ്ധ നേടി. കണ്ണൂരിലെ രാഷ്ട്രീയത്തെ പറ്റി നിഖില പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കൊത്ത് എന്ന സിനിമയുടെ അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഞാൻ വരുന്നത് എല്ലാം ഒരു പാർട്ടി ഗ്രാമത്തിലാണ്. വൈലെൻസ് കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്, വീടിന്റെ അടുത്തുള്ള ജംങ്ഷനിൽ വരെ ഇത്തരത്തിൽ സംഭവം ഉണ്ടായിട്ടുണ്ട്. ഞങ്ങൾക്ക് അത് പുതുമയായി തോന്നിയിട്ടുണ്ട്. അടുത്ത് ഉണ്ടായിട്ടുള്ള കണ്ണൂരിലെ കോളേജിലെ വൈലൻസിൽ ഇരയായ കുട്ടി വരെ എന്റെ വീടിന് അടുത്തുള്ളതാണ്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും അറിയാം എസ്‌പീരിയൻസ് ചെയ്തിട്ടും ഉണ്ട് എന്നും താരം പറയുന്നു.

You May Also Like