ഗോപി സുന്ദറുമായുള്ള വേർപിരിയൽ വാർത്തയ്ക്ക് പിന്നാലെ അമൃതയുടെ പുതിയ പോസ്റ്റ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാർ താരമാണ് അമൃത സുരേഷ്. വർഷങ്ങൾ കൊണ്ട് തന്നെ മലയാള പിന്നണി ഗാന രംഗത്ത് സജീവമാണ് താരം. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം ആലപിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാർ താരമാണ് അമൃത സുരേഷ്. വർഷങ്ങൾ കൊണ്ട് തന്നെ മലയാള പിന്നണി ഗാന രംഗത്ത് സജീവമാണ് താരം. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം ആലപിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരുപാടിയിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അതിനു ശേഷം അമൃതം ഗമയ എന്ന മ്യൂസിക്ക് ബാൻഡും അമൃതയും സഹോദരി അഭിരാമി സുരേഷും ചേർന്ന് ആരംഭിച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ ഈ മ്യൂസിക് ബാൻഡ് പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവെക്കുന്ന പല പോസ്റ്റുകളും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃത ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

അമൃതയും ഗോപി സുന്ദറും തമ്മിൽ പിരിഞ്ഞു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്തയുടെ ഇരുവരും ഇത് വരെ പ്രതികരിച്ചിട്ടില്ല. ഇതോടെ പല തരത്തിൽ ഉള്ള വിമർശനങ്ങളും താരങ്ങൾക്ക് എതിരെ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ വിവാദങ്ങൾ ചൂടുപിടിച്ച് നടക്കുന്ന ഈ സാഹചര്യത്തിൽ അമൃത പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാമായണ മാസത്തെ വരവേറ്റ് കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് അമൃത ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു രാമായണ മാസത്തിൽ ആണ് ഞാൻ ആലപിച്ച സൗമിത്രേ എന്ന ഗാനം പുറത്തിറങ്ങുന്നത്.

എന്നാൽ ആ ഗാനം ഇറങ്ങുന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു ആ ദിവസം എനിക്ക് അത്ര പ്രത്യേകത ഉള്ളതാണെന്ന്. എന്നാൽ എന്നെ സ്നേഹിക്കുന്ന, ഞാൻ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകരും ആ ഗാനം ഏറ്റെടുക്കുയും വിജയിപ്പിക്കുയും ചെയ്തു. ഇന്ന് ആ ഗാനം ഇറങ്ങിയിട്ട് പതിനഞ്ച് വർഷങ്ങൾ കഴിയുന്നു. ഇന്നും പലരും ആ ഗാനം ഏറ്റു പാടുന്നു. ഭക്തി സാന്ദ്രമായ ഈ യാത്ര തുടങ്ങിയിട്ട് പതിനഞ്ച് വർഷങ്ങൾ ആയി എന്നും ഇനിയും ഒരുപാട് കാലം ഇങ്ങനെ കഴിയാൻ കഴിയട്ടെ എന്നുമാണ് അമൃത പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. എന്നാൽ പതിവ് പോലെ തന്നെ പല വിമർശനങ്ങളും താരം പങ്കുവെച്ച ഈ പോസ്റ്റിനു വരുന്നുണ്ട്. പലരും ഗോപി സുന്ദറുമായുള്ള വേർപിരിയലിനെ കുറിച്ചും ചോദിച്ച് എത്തിയിട്ടുണ്ട്.