Film News

‘2023 ലെ മറ്റൊരു മോശം സിനിമ അനുഭവമായിരുന്നു ജാനകി ജാനേ’

സൈജു കുറുപ്പും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ജാനകി ജാനേ. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 2023 ലെ മറ്റൊരു മോശം സിനിമ അനുഭവമായിരുന്നു ജാനകി ജാനേ എന്നാണ് നിതിന്‍ റാം മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അസഹനീയമായ ജാനകി ജാനേ
2023 ലെ മറ്റൊരു മോശം സിനിമ അനുഭവമായിരുന്നു ജാനകി ജാനേ. Outdated ആയ തിരക്കഥയും അതിലും പഴഞ്ചന്‍ സ്‌റ്റൈല്‍ മേക്കിങ്ങും. യാതൊരു പോസിറ്റീവും പറയാന്‍ ഇല്ലാത്ത ദുരന്തം പടം ഈ സിനിമ അര്‍ഹിക്കുന്ന പരാജയം തന്നെയാണ് തിയേറ്റര്‍ ല്‍ നിന്ന് ഏറ്റു വാങ്ങിയത്. Personally ഇഷ്ടം, കല്യാണരാമന്‍, പാണ്ടിപ്പട, ഒരുത്തി പോലത്തെ ചുരുക്കം സിനിമകളിലെ നല്ല പെര്‍ഫോമന്‍സ് മാറ്റി നിര്‍ത്തിയാല്‍ നവ്യ നായര്‍ അത്ര മികച്ച നടിയായി ഒന്നും തോന്നിട്ടില്ല പല സിനിമകളിലും അമിത അഭിനയമാണ് ഈ സിനിമയില്‍ നല്ല ഓവര്‍ ആക്ടിങ് ആയിരുന്നു. സൈജു കുറുപ്പിന്റെ പ്രകടനവും അത്ര നന്നായി തോന്നില്ല.
ഈ ചിത്രം കണ്ടവര്‍ അഭിപ്രായം പങ്കുവെക്കുക.

അനീഷ് ഉപാസനയാണ് സംവിധാനം. ഷറഫുദ്ദീന്‍, ജോണി ആന്റണി, കോട്ടയം നസീര്‍, അനാര്‍ക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അന്‍വര്‍ ഷെരീഫ്, വിദ്യാ വിജയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

Trending

To Top