ഇഡ്ഡലി അമ്മയ്ക്ക് മാതൃദിനത്തില്‍ ആനന്ദ് മഹീന്ദ്ര നല്‍കിയ സമ്മാനം കണ്ട് ഞെട്ടി ജനങ്ങള്‍

അമ്മമാരോടൊപ്പം ഫോട്ടോയെടുത്ത് സ്റ്റാറ്റസ് ഇടുന്നത് മാത്രമല്ലാതെ ആ അമ്മമാര്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഈ മാതൃദിനത്തില്‍ നിങ്ങള്‍ ചെയ്തു കൊടുത്തുവോ? ഇതാ ഇവിടെയൊരാള്‍ ഒരമ്മയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു സമ്മാനമാണ് ഈ മാതൃദിനത്തില്‍…

അമ്മമാരോടൊപ്പം ഫോട്ടോയെടുത്ത് സ്റ്റാറ്റസ് ഇടുന്നത് മാത്രമല്ലാതെ ആ അമ്മമാര്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഈ മാതൃദിനത്തില്‍ നിങ്ങള്‍ ചെയ്തു കൊടുത്തുവോ? ഇതാ ഇവിടെയൊരാള്‍ ഒരമ്മയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു സമ്മാനമാണ് ഈ മാതൃദിനത്തില്‍ നല്‍കിയിരിക്കുന്നത്. വ്യവസായിയായ ആനന്ദ് മഹീന്ദ്ര തമിഴ്നാട്ടിലെ ഇഡലി അമ്മയ്ക്ക് സ്വന്തമായൊരു വീട് നല്‍കി. തമിഴ്‌നാട്ടിലെ പെരുവിനടുത്തുള്ള വടിവേലംപാളയത്താണ് കമലത്താള്‍ എന്ന ഇഡ്ഡലി അമ്മ താമസിക്കുന്നത്. ഏകദേശം 37 വര്‍ഷമായി അവര്‍ ഒരു രൂപയ്ക്ക് സാമ്പാറും ചട്ണിയും ചേര്‍ത്ത് ഇഡ്ഡലി വില്‍ക്കുന്നു.

2019ല്‍ ഇവരുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആനന്ദ മഹീന്ദ്രയും ശ്രദ്ധിച്ചത്. അതേസമയം 2019ലാണ് ഇവരുടെ വീഡിയോ ആനന്ത് മഹീന്ദ്ര കാണാനിടയായത്. വിറകടുപ്പില്‍ തീയൂതി ഇഡലി ഉണ്ടാക്കി വിറ്റിരുന്ന ഇവര്‍ക്ക് ആനന്ത് മഹീന്ദ്ര ഒരു ഗ്യാസ് കണക്ഷനും അടുപ്പും നല്‍കിയിരുന്നു. അന്ന് തന്നെ ഇഡലി അമ്മക്ക് സ്വന്തമായൊരു വീട് എന്ന വാഗ്ദാനം നല്‍കി കടയും വീടും കൂടി ചേര്‍ന്ന സ്ഥലം വാങ്ങി ഇഡ്ഡലി അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കുകയായിരുന്നു.

2021 ഏപ്രിലില്‍ മഹീന്ദ്ര ഒരു ട്വീറ്റ് പങ്കിട്ടു, ഇഡ്ലി അമ്മയ്ക്ക് അവരുടെ സ്വന്തം വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ആളുകള്‍ക്ക് വിളമ്പാന്‍ ഉടന്‍ തന്നെ വീട് ഉണ്ടാകുമെന്ന് സൂചിപ്പിച്ചായിരുന്നു ആ ട്വീറ്റ്. ആ വാഗ്ദാനമാണ് ഈ മാതൃദിനത്തില്‍ നിറവേറ്റിയിരിക്കുന്നത്.

ഇന്ന് മാതൃദിനത്തില്‍, ഇഡ്ലി അമ്മ തന്റെ പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ പങ്കിട്ടുകൊണ്ട് മഹീന്ദ്ര ഇങ്ങനെ കുറിച്ചു ‘#മാതൃദിനത്തില്‍ അമ്മയ്ക്ക് വീട് സമ്മാനിക്കാന്‍ കഴിയുന്ന രീതിയില്‍ സമയബന്ധിതമായി വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ഞങ്ങളുടെ ടീമിന് വളരെയധികം നന്ദിയുണ്ട്, അവര്‍ അമ്മയുടെ സദ്ഗുണങ്ങളുടെ മൂര്‍ത്തീഭാവമാണ്: പരിപോഷിപ്പിക്കലും കരുതലും നിസ്വാര്‍ത്ഥതയും. അവരെയും അവരുടെ ജോലിയെയും പിന്തുണയ്ക്കാന്‍ കഴിയുന്നത് അഭിമാനമാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും മാതൃദിനാശംസകള്‍!’ ആനന്ദ് മഹീന്ദ്രയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.