Connect with us

Hi, what are you looking for?

Film News

‘ഏറ്റവും കൂടുതല്‍ ഇടി വാങ്ങിയ നടന്‍’ അങ്ങനെ ലാലേട്ടന് കിട്ടേണ്ട കയ്യടി കൊല്ലം അജിത്തിന് കിട്ടിയ കഥ

2000 ല്‍ ബോക്സോഫീസില്‍ സാമ്പത്തികമായും അല്ലാതേയും തിയേറ്ററില്‍ വന്‍ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു രഞ്ജിത് -ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന നരസിംഹം. ചിത്രം റിലീസ് ചെയ്ത് 19 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ഇന്ദുചൂഡനും മണപ്പള്ളി പവിത്രനുമൊക്കെ സൂപ്പര്‍ ഹിറ്റാണ്. അതുപോലെ ഹിറ്റായിരുന്നു മമ്മൂട്ടിയുടെ വല്ല്യേട്ടന്‍ എന്ന ചിത്രവും. നരസിംഹത്തില്‍ മമ്മൂട്ടിയെ ഗസ്റ്റ് റോളില്‍ കൊണ്ട് വന്നത് പോലൊരു സര്‍പ്രൈസ് തിരിച്ചു വല്ല്യേട്ടനില്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ കൊണ്ട് വരുന്നു എന്നൊരു വാര്‍ത്ത വന്നതിനെ കുറിച്ച് പറയുകയാണ് ആമി ബൈജാന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ കുറിപ്പില്‍. മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വല്ല്യേട്ടനില്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ കൊണ്ട് വരുന്നു എന്നൊരു വാര്‍ത്ത ഷൂട്ടിങ് ടൈമില്‍ തന്നെ എങ്ങനെയോ ഉണ്ടായെന്നത് പറയുന്നത്.
റിലീസ് ദിവസം പത്ര പരസ്യങ്ങളില്‍, ഈ സിനിമയില്‍ മോഹന്‍ലാല്‍ ഉണ്ടോയെന്നൊരു ക്യാപ്ഷന്‍ പോലും വെച്ച് സിനിമയുടെ അണിയറക്കാരും അത് വെച്ചൊരു പബ്ലിസിറ്റിയും ഇറക്കിയെന്ന് കുറിപ്പില്‍ പറയുന്നു. ‘സിനിമ തുടങ്ങി ആകാംക്ഷയില്‍ മോഹന്‍ലാല്‍ ഫാന്‍സും എന്തെങ്കിലും ആകട്ടെ എന്ന് ഇക്കാ ഫാന്‍സും വിചാരിച്ചു പടം കാണുന്നു.
മുക്കാല്‍ ഭാഗം ആയപ്പോള്‍  സൈക്കിളില്‍ ഒരാള്‍ ചെറുതായിട്ട് തോള്‍ ചെരിച്ചു വരുന്ന പുറകില്‍ നിന്നൊരു ഷോട്ടുണ്ടായിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് ഉറപ്പിച്ചു ഇത് അണ്ണന്‍ തന്നെ കയ്യടികളും ആര്‍പ്പുവിളികളും ഉയര്‍ന്നു, പക്ഷേ ക്യാമറ പതിയെ കറങ്ങി ഫ്രണ്ടില്‍ വന്നപ്പോള്‍ ദേ നില്‍ക്കുന്നു കൊല്ലം അജിത്.. അങ്ങനെ ആള് മാറി ലാലേട്ടന് കിട്ടേണ്ട കയ്യടി കൊല്ലം അജിത്തിന് കിട്ടിയ കഥ
വല്ല്യേട്ടന്‍ റിലീസ് ടൈമില്‍ കേട്ടത് ഓര്‍മ്മയുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം മോഹന്‍ലാലിന്റെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇടി വാങ്ങിയ നടന്‍ എന്ന് പേരുള്ള കൊല്ലം അജിത്തിന് ലാലേട്ടന് കിട്ടേണ്ട കയ്യടി മാറി കിട്ടിയതും ഒരു നിയോഗം ആകാമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

You May Also Like