സ്പടികം സിനിമ കാണാൻ തീയറ്ററിൽ മുണ്ട് മടക്കിക്കുത്തി അനശ്വര രാജൻ !!

‘ഉദാഹരണം സുജാത’ എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന യുവനടിയാണ് അനശ്വര രാജന്‍. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ ശ്രദ്ധ നേടിയത്. അതിന് ശേഷം അനശ്വര ശ്രദ്ധേയമായ…

‘ഉദാഹരണം സുജാത’ എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന യുവനടിയാണ് അനശ്വര രാജന്‍. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ ശ്രദ്ധ നേടിയത്. അതിന് ശേഷം അനശ്വര ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്പടികം സിനിമ കാണാൻ എത്തിയ അനശ്വരയുടെ പുതിയ ലൂക്കാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്.

സിനിമാതിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആകാറുള്ള താരമാണ് അനശ്വര. തന്റെ വിശേഷങ്ങളും ഏറ്റവും പുതിയ ചിത്രങ്ങളും എല്ലാം താരം സൈബര്‍ ലോകത്ത് പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറുകയും വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ താരം യാതൊരു മടിയും കാണിക്കാറില്ല. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തി എന്ന പേരിലായിരുന്നു പലപ്പോഴും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.