‘അങ്കമാലി ഡയറീസ്’ താരം ശരത് ചന്ദ്രന്‍ മരിച്ചനിലയില്‍; അന്ത്യാജ്ഞലി അര്‍പ്പിച്ച് സുഹൃത്തുക്കള്‍

‘അങ്കമാലി ഡയറീസിലൂടെ’ ശ്രദ്ധേയനായ യുവനടന്‍ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസ്സായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസന്നെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ്…

‘അങ്കമാലി ഡയറീസിലൂടെ’ ശ്രദ്ധേയനായ യുവനടന്‍ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസ്സായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസന്നെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്.


പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരന്‍: ശ്യാം ചന്ദ്രന്‍. യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും കുടുംബവും. താരത്തിന് അന്ത്യാജ്ഞലി അര്‍പ്പിച്ച് ആന്റണി വര്‍ഗീസ് പോസ്റ്റു ചെയ്തിട്ടുണ്ട്.

ആന്റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളുടെ ഉള്‍പ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ഒരു മെക്‌സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് ശരത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.