Film News

ആ സമയത്ത് എനിക്ക് എല്ലാവരും നല്ല കെയറിങ് ആണ് തന്നത്, അഞ്ജലി നായർ

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരമാണ് അഞ്ജലി നായർ. ദൃശ്യം രണ്ടിൽ കൂടി ഏറെ ശ്രദ്ധേയയായ താരമാണ് അഞ്ജലി നായർ, ഇതിനു മുൻപും താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ അഞ്ജലിയെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തിൽ കൂടിയാണ്, ദൃശ്യം 2 ലെ നടിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ താരം സരിത എന്ന പോലീസുകാരിയുടെ വേഷത്തിലാണ് എത്തിയത്, ജോർജ് കുട്ടിയേയും കുടുംബത്തെയും രഹസ്യമായി നിരീക്ഷിക്കുന്ന സരിതയുടെ വേഷം അഞ്ജലി വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. സിനിമയിൽ വഴിത്തിരിവായ കഥാപാത്രമായിരുന്നു ഇത്. അതിന് ശേഷം  നിരവധി കഥാപാത്രങ്ങൾ ആണ് അഞ്ജലിയെ തേടി എത്തിയത്.

അതെല്ലാം തന്നെ മനോഹരമായ രീതിയിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ഭാഗമായ  അഞ്ജലിയുടെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങാൻ പോകുകയാണ്. ഗർഭിണിയായിരുന്ന സമയത്ത് ആയിരുന്നു അഞ്ജലി ഈ ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ ആ സമയത്തെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഈ ചിത്രത്തിൽ ഞാൻ ജോയിൻ ചെയ്തു രണ്ടു മാസം കഴിഞ്ഞപ്പോൾ ആണ് ഞാൻ ഗർഭിണി ആണെന്ന് അറിയുന്നത്. സിനിമയുടെ ഷൂട്ടിങ് സെറ്റിൽ കിട്ടിയ ഇടവേളയിൽ ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് ഗർഭിണി ആണെന്ന കാര്യം അറിയുന്നത്.

സാധാരണ സിനിമകളുടെ സെറ്റിൽ ഗർഭിണി ആണെന്ന് അറിയുമ്പോൾ എത്രയും പെട്ടന്ന് ഷൂട്ട് തീർക്കണം എന്ന ടെൻഷൻ ആയിരിക്കും അവർക്ക്. എന്നാൽ ഈ ഷൂട്ടിങ് സെറ്റിൽ അങ്ങനെ  ഒന്നും ഇല്ലായിരുന്നു. അവർ എന്നെ വളരെ നന്നായി തന്നെ കെയർ ചെയ്തിരുന്നു. ആദ്യത്തെ രണ്ടും മാസം കഴിഞ്ഞപ്പോഴാണ് ഞാൻ ഗർഭിണി ആണെന്ന് അറിയുന്നത്. എന്നാൽ ആ സമയത്ത് ഷൂട്ടിന് വേണ്ടി കുറച്ച് കഠിനാധ്വാനം ഒക്കെ ചെയ്തിരുന്നു. അത് കുഞ്ഞിനെ ബാധിച്ച് കാണുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ സ്കാൻ ചെയ്തു രണ്ടു പേരും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നറിഞ്ഞപ്പോൾ ആണ് സമാധാനം ആയത്. അതിന് ശേഷമാണ് പ്രെഗ്നന്റ് ആണെന്ന് ലൊക്കേഷനിൽ പറഞ്ഞത്.

Trending

To Top