ലാലേട്ടനെ ഞാൻ പ്രസന്റ് ചെയ്യ്ത പെയിന്റിങ്‌സിന്റെ മൂല്യം മനസിലായത് അപ്പോളാണ്, കോട്ടയം നസീർ 

കോട്ടയം നസീർ ഒരു നടൻ മാത്രമല്ല നല്ലൊരു ചിത്രകാരൻ കൂടിയാണ്, താരത്തിന്റെ പെയിന്റിങ്‌സ് എല്ലാം തന്നെ സോഷ്യൽ മീഡിയിൽ അദ്ദേഹം പങ്കുവെക്കാറുണ്ട്, ഇപ്പോൾ നടൻ തന്റെ പെയിന്റിംഗ്സുകൾ  മോഹൻലാലിന് ഇഷ്ട്ടമാണെന്നും, അത് ഇന്നും അദ്ദേഹം…

കോട്ടയം നസീർ ഒരു നടൻ മാത്രമല്ല നല്ലൊരു ചിത്രകാരൻ കൂടിയാണ്, താരത്തിന്റെ പെയിന്റിങ്‌സ് എല്ലാം തന്നെ സോഷ്യൽ മീഡിയിൽ അദ്ദേഹം പങ്കുവെക്കാറുണ്ട്, ഇപ്പോൾ നടൻ തന്റെ പെയിന്റിംഗ്സുകൾ  മോഹൻലാലിന് ഇഷ്ട്ടമാണെന്നും, അത് ഇന്നും അദ്ദേഹം വീട്ടിൽ സൂക്ഷിക്കുന്ന കാര്യത്തെക്കുറിച്ചു തുറന്നു പറയുകയാണ്, ഒരിക്കൽ അദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ കുറെ പ്രശസ്തരായവരുടെ പെയിന്റിങ്ങ്സുകൾ അദ്ദേഹം തന്നെ കാണിച്ചു തന്നു, എന്നിട്ട് പറഞ്ഞു നീയും പെയിന്റിങ് ചെയ്യുമല്ലോ, ഇതിൽ നിന്നും വത്യസ്തമായ ഒരെണ്ണം നീ എനിക്ക് ചെയ്യ്തു തരണമെന്ന്

എന്ത് വരക്കണമെന്നു ചിന്തിച്ച ഞാൻ അദ്ദേഹത്തിന് ഇഷ്ട്ടമുള്ള നായകുട്ടിയുടെ മുഖത്ത് വരുന്ന നവരസങ്ങളാണ് വരച്ചു നൽകിയത്. ശരിക്കും അത് അദ്ദേഹത്തിന് വളരെ വിസ്മയമായി തോന്നും , ഞാൻ എന്റേതായ രീതിയിലാണ് അവ വരച്ചത്, അങ്ങനെ ആ നായകുട്ടിയുടെ ഒൻപത് ചിത്രവും ഞാൻ അദ്ദേഹത്തിന് വരച്ചു കൊടുത്തു,

അദ്ദേഹത്തിന് കൊടുത്ത ഈ പെയിന്റിങ്ങിന്റെ മൂല്യം അദ്ദേഹം എനിക്ക് മനസിലാക്കി തന്നു, പലരും എന്നോട് പറഞ്ഞു ഡാ നീ വരച്ച ആ പെയിന്റിങ്ങില്ലേ ഇന്നും ലാലേട്ടൻ വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്, ഒരാൾ പ്രസന്റ് ചെയ്ത് ഒരു ചിത്രം ഇങ്ങനെ അദ്ദേഹം സൂക്ഷിച്ചു വെക്കുമെന്ന് ഞാൻ ചിന്തിച്ചില്ല, അതും അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ചുവരിൽ ആണ് ഇത് വെച്ചിരിക്കുന്നത്, ഇപ്പോൾ അതൊരു മൂലക്ക് കൊണ്ടുപോയി ഇട്ടിരുന്നെങ്കിൽ അത് വിഷമം ആയേനെ, എന്നാൽ അദ്ദേഹം ചെയ്യ്തത് കണ്ടു ഞാൻ ആ മൂല്യം തിരിച്ചറിഞ്ഞത് കോട്ടയം  നസിർ പറയുന്നു