നടി അഞ്ജലി നായരുടെ രണ്ടാം വിവാഹം കഴിഞ്ഞു. ആശംസകളുമായി ആരാധകർ !!

ദൃശ്യം രണ്ടിൽ കൂടി ഏറെ ശ്രദ്ധേയയായ താരമാണ് അഞ്ജലി നായർ, ഇതിനു മുൻപും താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ അഞ്ജലിയെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തിൽ കൂടിയാണ്, ദൃശ്യം 2 ലെ നടിയുടെ കഥാപാത്രത്തിന്…

ദൃശ്യം രണ്ടിൽ കൂടി ഏറെ ശ്രദ്ധേയയായ താരമാണ് അഞ്ജലി നായർ, ഇതിനു മുൻപും താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ അഞ്ജലിയെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തിൽ കൂടിയാണ്, ദൃശ്യം 2 ലെ നടിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ താരം സരിത എന്ന പോലീസുകാരിയുടെ വേഷത്തിലാണ് എത്തിയത്, ജോർജ് കുട്ടിയേയും കുടുംബത്തെയും രഹസ്യമായി നിരീക്ഷിക്കുന്ന സരിതയുടെ വേഷം അഞ്ജലി വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. സിനിമയിൽ വഴിത്തിരിവായ കഥാപാത്രമായിരുന്നു ഇത്.

ഈ ചിത്രത്തിന് ശേഷം അത്ര സ്രെദ്ധയമായ വേഷണങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ലേലും താരം ഇപ്പോഴും സിനിമ മേഖലയിൽ സജീവമായി തന്നെ നിൽക്കുകയാണ്. ഇപ്പോൾ താരം വിവാഹിതയായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സഹസംവിധയകൻ അജിത് രാജുവാണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. ഇത് താരത്തിന്റെ രണ്ടാം വിവാഹം ആണ്. അജിത് രാജുവാണ് ഇരുവരുടെയും വിവാഹ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു എന്നും. എന്നാൽ ഇപ്പോഴാണ് വിവാഹ വാർത്ത പുറത്ത് വിട്ടതെന്നുമാണ് അഞ്ജലി വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്.

താരത്തെ ആദ്യം വിവാഹം ചെയ്തിരുന്നത് അനീഷ് ഉപാസന എന്ന വ്യക്തിയായിരുന്നു. എന്നാൽ വൈകാതെ ഇരുവരും പിരിയുകയുണ്ടായി. എന്നിരുന്നാലും ഈ ബന്ധത്തിൽ ഇരുവർക്കും ആവണി എന്നൊരു മകൾ ഉണ്ട്. അഞ്ച് സുന്ദരികളില്‍ എന്ന സിനിമയിൽ ആവണി അഭിനയിക്കുക ഉണ്ടായിരുന്നു./ അഞ്ജലിയുടെ കഥാപാത്രത്തിന്റെ മകൾ ആയിട്ടായിരുന്നു അഭിനയം.