‘സൂപ്പര്‍ ഫാമിലി’ അഞ്ജലിയുടെ കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അഞ്ജലി നായരെ. സഹനടിയായി മലയാള സിനിമയില്‍ തിളങ്ങുന്നയാളാണ് അഞ്ജലി. ദൃശ്യം 2വില്‍ മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്. ചെറിയ വേഷങ്ങളില്‍ മുന്‍പ് അഭിനയിച്ചിരുന്ന താരത്തിന്റൈ കരിയറില്‍ തന്നെ…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അഞ്ജലി നായരെ. സഹനടിയായി മലയാള സിനിമയില്‍ തിളങ്ങുന്നയാളാണ് അഞ്ജലി. ദൃശ്യം 2വില്‍ മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്. ചെറിയ വേഷങ്ങളില്‍ മുന്‍പ് അഭിനയിച്ചിരുന്ന താരത്തിന്റൈ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ദൃശ്യത്തിലെ സരിതയുടെ വേഷം.

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷകരുടെ ഇഷ്ട നടി കൂടിയാണ്. പിന്നീട് നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു അഞ്ജലി.

കഴിഞ്ഞ നവംബര്‍ 21ന് സിനിമയിലെ സഹസംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവിനെ അഞ്ജലിക്ക് വിവാഹം ചെയ്തിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇപ്പോഴിതാ, അജിത്തിനും തന്റെ മകള്‍ക്കുമൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അഞ്ജലി. മനോഹരമായ ഈ ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധേയമാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

രണ്ടാളുടെയും രണ്ടാം വിവാഹമാണിത്. അജിത്തിന്റെ ആദ്യ വിവാഹം 2014ല്‍ പിരിഞ്ഞു. അഞ്ജലിയുടെ ആദ്യ വിവാഹം 2016ല്‍ പിരിഞ്ഞു. സംവിധായകന്‍ അനീഷ് ഉപാസനയായിരുന്നു അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്.