എന്നാൽ സിനിമയിൽ അഭിനയിക്കുമ്പോൾ അത്ര വരുമാനം കിട്ടില്ല

ഫഹദ് ഫാസിൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രം കഴിഞ്ഞ ദിവസം മുതൽ തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്. അഞ്ജന ജയപ്രകാശ് എന്ന മോഡൽ ആണ് ചിത്രത്തിൽ നായികയായി എത്തിയത്.…

ഫഹദ് ഫാസിൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രം കഴിഞ്ഞ ദിവസം മുതൽ തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്. അഞ്ജന ജയപ്രകാശ് എന്ന മോഡൽ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. മോഡലിംഗ് രംഗത്ത് സജീവമായ താരം നിരവധി വെബ് സീരിസും ഷോട്ട് ഫിലിമിലും ഭാഗമായിരിക്കുകയാണ് താരം. മലയാളത്തിൽ മാത്രമല്ല തമിഴിലും ഷോട്ട് ഫിലുമുകളിലും വെബ് സീരീസിലും സജീവമാണ് താരം. മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ താരം കാഴ്ച വെച്ചത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

തന്നെ സംബന്ധിച്ചിടത്തോളം അഭിനയത്തിനേക്കാൾ എളുപ്പമുള്ള ജോലി മോഡലിംഗ് ആണെന്നാണ് അഞ്ജന പറയുന്നത്. തനിക്ക് തോന്നുന്നത് മോഡലിംഗ് എന്ന് പറയുമ്പോൾ കുറച്ച് ജോലി ചെയ്തിട്ട് പെട്ടന്ന് തന്നെ പണം കിട്ടുന്ന ഒരു രീതിയാണ് ഉള്ളത്. എന്നാൽ സിനിമ അങ്ങനെ അല്ല എന്നും എന്നാൽ സിനിമയ്ക്ക് ഉള്ള ഒരു ഗുണം എന്താണെന്ന് വെച്ചാൽ സിനിമയിൽ അഭിനയിക്കുമ്പോൾ ആളുകൾ ഒരുപാട് നാളുകൾ നമ്മളെ ഓർത്തിരിക്കും. എന്നാൽ പരസ്യത്തിൽ അഭിനയിക്കുമ്പോൾ അങ്ങനെ അല്ല എന്നും ആളുകൾ പരസ്യത്തിൽ അഭിനയിക്കുന്നവരെ പെട്ടന്ന് മറന്ന് പോകുമെന്നും അഞ്ജന പറയുന്നു.

കുറച്ച് ജോലി ചെയ്തു കഴിഞ്ഞു പെട്ടന്ന് തന്നെ പൈസ കിട്ടുന്ന പണിയാണ് പരസ്യം. ഒരു ആഡ് ഫിലിം ഷൂട്ട് ഉണ്ടെങ്കിൽ ഒരു ദിവസം കൊണ്ട് ആ ഷൂട്ട് കഴിയും. അതോടെ അതിന്റെ പണി തീരും. അങ്ങനെ നോക്കുമ്പോൾ മോഡലിങ് ആണ് എളുപ്പം. എന്നാൽ സിനിമയിലോ വെബ് സീരീസിലോ ചെയ്യുന്ന കഥാപാത്രങ്ങൾ ആയിരിക്കും ആൾക്കാർ ഒരുപാട് കാലം ഓർക്കുക. പരസ്യം ചെയ്യുന്നവരെ ആളുകൾ പെട്ടന്ന് മറക്കും. അതാണ് സിനിമയും പരസ്യവും തമ്മിൽ എനിക്ക് തോന്നിയ വ്യത്യാസം എന്നും അഞ്ജന പറയുന്നു.