അവതാരകയ്ക്ക് ഉടന്‍ നീതി! അച്ഛനെ മുന്നില്‍ ഇട്ട് തല്ലുന്നത് കാണേണ്ടി വന്ന പെണ്‍മക്കള്‍ക്കോ..? കുറിപ്പ് ചര്‍ച്ചയാകുന്നു!

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.. പെട്ടെന്ന് തന്നെ അവതാരകയ്ക്ക് നീതി നടപ്പാക്കിയ ഈ സംഭവം പോലെ കട്ടാക്കടയില്‍ പെണ്‍മക്കളുടെ മുന്നിലിട്ട് ഒരു…

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.. പെട്ടെന്ന് തന്നെ അവതാരകയ്ക്ക് നീതി നടപ്പാക്കിയ ഈ സംഭവം പോലെ കട്ടാക്കടയില്‍ പെണ്‍മക്കളുടെ മുന്നിലിട്ട് ഒരു അച്ഛനെ തല്ലിയ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാര്‍വ്വതി.

ഫേസ്ബുക്കില്‍ അഞ്ജുപാര്‍വ്വതി ഈ രണ്ട് സംഭവങ്ങളും ചേര്‍ത്തുവെച്ച് പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. അവതാരകയ്ക്ക് ഉടന്‍ നീതി! തെറിവിളിക്ക് ഉടന്‍ അറസ്റ്റ്; ശേഷം ജാമ്യം! ഭാസിയുടെ ആഭാസത്തിനെതിരെ ഉടന്‍ നടപടി ! ആഭ്യന്തരം കലക്കി! വെയ്റ്റ് എ മിനിട്ട്! ഒരാഴ്ച മുമ്പ് തലസ്ഥാനത്തെ കാട്ടാക്കടയില്‍ രണ്ട് പെണ്‍മക്കളുടെ മുന്നിലിട്ട് ഒരു അച്ഛനെ തല്ലിയ ആനവണ്ടി ഗുണ്ടകളെ അറസ്റ്റ് ചെയ്‌തോ? ഇല്ല! കേരളം മുഴുവന്‍ സാക്ഷിയായ ഈ സംഭവത്തില്‍ എന്തുകൊണ്ട് പ്രതികളെ ഇതുവരെ പിടിക്കാന്‍ സാധിക്കുന്നില്ല.. അഞ്ജു പാര്‍വ്വതി ചോദിക്കുന്നു..

ഇതിനുള്ള കാരണങ്ങളും ഇവര്‍ പോസ്റ്റില്‍ അക്കമിട്ട് പറയുന്നുണ്ട്. ഭരണപക്ഷ യൂണിയനിലുള്ളവര്‍ ആയതുകൊണ്ടാണ് അവര്‍ക്ക് എതിരെ കേസ്് എടുക്കാത്തത് എന്നാണ് പോസ്റ്റില്‍ പറയുന്നത്.. ഇനിയപ്പോള്‍ കേസില്‍ കെ.എസ്.ആര്‍.ടി.സി ജീവിനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് ആ അച്ഛന് എതിരെ കേസ് എടുക്കുമോ എന്നും അഞ്ജു പാര്‍വ്വതി ചോദിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.. അവതാരകയ്ക്ക് ഉടന്‍ നീതി! തെറിവിളിക്ക് ഉടന്‍ അറസ്റ്റ്; ശേഷം ജാമ്യം!

ഭാസിയുടെ ആഭാസത്തിനെതിരെ ഉടന്‍ നടപടി ! ആഭ്യന്തരം കലക്കി! വെയ്റ്റ് എ മിനിട്ട്! ഒരാഴ്ച മുമ്പ് തലസ്ഥാനത്തെ കാട്ടാക്കടയില്‍ രണ്ട് പെണ്‍മക്കളുടെ മുന്നിലിട്ട് ഒരു അച്ഛനെ തല്ലിയ ആനവണ്ടി ഗുണ്ടകളെ അറസ്റ്റ് ചെയ്‌തോ? ഇല്ല! കേരളം മുഴുവന്‍ കണ്ടതാണല്ലോ ആ സംഭവം എന്നിട്ടും പ്രതികളെ പിടിക്കാന്‍ എന്തേ പറ്റുന്നില്ല? പറ്റില്ല!
കാരണങ്ങള്‍
1 .ആനവണ്ടിയിലെ ആ ക്രിമിനലുകള്‍ ഭരണപക്ഷ ഊണിയനിലുള്ളവരാണ്.
2. ഊണിയനിലുള്ളവര്‍ പണിയെടുക്കാതെ ശമ്പളം വാങ്ങി ശീലിച്ചവരാണ്.
3. വേലയില്ലാതെ ബോറടിച്ചപ്പോള്‍ കൈ തരിപ്പ് മാറ്റിയതാണ്.
4. യൂണിയന്‍ നേതാവ് എലിഫന്റ് ഹെഡ് വട്ടം ( പൂജ്യം) ആനന്ദന്‍ സഖാവ് ഈ കുറ്റകൃത്യം നടന്നിട്ടേയില്ലെന്നാണ് പറഞ്ഞത്.

അപ്പോള്‍ ആ പെണ്‍കുട്ടിയുടെ പരാതി?
അത് നാലായി മടക്കി ആനവണ്ടിയില്‍ വച്ചു. എന്നിട്ട് ടുട്ടി തടസ്സപ്പെടുത്തി എന്ന കേസില്‍ പെടുത്തി ആ അച്ഛനെ പ്രതിയാക്കി കേസെടുക്കും.!