വിവാഹ മോചനത്തിന് പിന്നാലെ ഓട്ടോക്കാരന്റെ ഭാര്യ ആകാൻ ഒരുങ്ങി ആൻ അഗസ്റ്റിൻ

നടിയായി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ആൻ അഗസ്റ്റിൻ, നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു, അടുത്തിടെ  പുറത്ത് വന്ന വാർത്ത ആയിരുന്നു ഇരുവരും വേർപിരിയുന്നു എന്നത്, ഈ വാർത്ത ഏറെ…

നടിയായി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ആൻ അഗസ്റ്റിൻ, നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു, അടുത്തിടെ  പുറത്ത് വന്ന വാർത്ത ആയിരുന്നു ഇരുവരും വേർപിരിയുന്നു എന്നത്, ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. പ്രശസ്ത സിനിമ ക്യാമെറാമാൻ  ആണ് താരത്തിന്റെ ഭർത്താവ്, ജോമോൻ ആണ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.

ഇപ്പോൾ വിവാഹ ബന്ധം വേർപ്പെടുത്തിയതിനു പിന്നാലെ ആൻ സിനിമയിലേക്ക് തിരികെയെത്താൻ പോകുകയാണ്, ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരൻറെ ഭാര്യ എന്ന ചിത്രത്തിലൂടെ ആണ് താരം തിരിച്ചു വരുന്നത്.  ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത് സുരാജ് ആണ്. ചിത്രത്തിലെ നായിക ആയിട്ടാണ് ആൻ എത്തുന്നത്. ഉത്തരവാദിത്വ ബോധം ഇല്ലാത്ത ഒരു ഓട്ടോറിക്ഷക്കാരനും അയാളുടെ ഉത്തരവാദിത്ത ബോധമുള്ള  ഭാര്യയുടെ കഥ പറയുന്ന ചിത്രം ആണിത്. എം മുകുന്ദൻ നോവലിനെ അടിസ്ഥാമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്, വാർത്ത പുറത്ത് വന്നതിനു പിന്നാലെ വളരെ പ്രതീക്ഷയിലാണ് മലയാളികൾ.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2014  ലാണ് വിവാഹിതരായത്. ആഘോഷപൂർവം ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. മലയാളികൾക്ക് ഏറെ സുപരിച്ചതിനായ നടൻ അഗസ്റ്റിന്റെ മകൾ കൂടിയാണ് ആൻ അഗസ്റ്റിൻ.

ഇരുവരുടെയും പ്രണയവും, കഴിഞ്ഞദിവസം പുറത്തുവന്ന വിവാഹമോചനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയിരുന്നു. എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. പതിനഞ്ചോളം മലയാള ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞപ്പോൾ ആണ് ആൻ വിവാഹിതയാകുന്നത്. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്. ആനിനെ ഭർത്താവ് ജോമോൻ ടി ജോൺ മലയാള സിനിമയിലെ മികച്ച ക്യാമറാമാൻ മാരിൽ ഒരാളാണ്.