‘കീപ്പിംഗ് ഇറ്റ് പ്രൊഫഷണൽ’ ആദ്യമായി അപ്പയ്ക്കൊപ്പം ജോലി ചെയ്യുമ്പോൾ :അന്ന ബെൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അന്ന ബെൻ.5 സെന്റും സെലീനയും എന്ന് സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പത്തിനൊപ്പം ജോലി ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അന്ന ബെൻ.5 സെന്റും സെലീനയും എന്ന് സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പത്തിനൊപ്പം ജോലി ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് താരം. ലാക്കേഷനിൽ ഇരിക്കുന്ന ബെന്നി പി നായരമ്പത്തിന്റെ താടിയിൽ പിടിക്കുന്ന അന്നയുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് ബെന്നി പി.നായരമ്പലമാണ്.ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്സൺ ആന്റണി ഒരുക്കുന്ന സിനിമയാണ് 5 സെന്റും സെലീനയും. സിനിമയിൽ അന്നയ്‌ക്കൊപ്പം പ്രധാനവേഷത്തിൽ എത്തുന്നത് മാത്യു തോമസുമാണ്.

ചിത്രത്തിൽ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലവും അഭിനയിക്കുന്നുണ്ട്.ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, സുധി കോപ്പ, സിബി തോമസ്, പോളി വത്സൻ, അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പെങ്ങൻ , ശ്രീലത നമ്പൂതിരി,രശ്മി അനിൽ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ.ഇ4 എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു സാധാരണ ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്