ചില അവസരങ്ങളില്‍ ഇങ്ങനെ കട്ടെടുക്കാം..!! അമ്മയുടെ സാരിയില്‍ തിളങ്ങി അന്ന ബെന്‍..!

തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ സാധിച്ച നടിയാണ് അന്ന ബെന്‍. മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയ താരത്തിന്…

തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ സാധിച്ച നടിയാണ് അന്ന ബെന്‍. മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയ താരത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കുംമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ബേബി മോളായി വന്ന് പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയ്ക്ക് ഇന്ന് കൈ നിറയെ സിനിമകളാണ്.

ഇപ്പോഴിതാ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്നത്. ചില അവസരങ്ങളില്‍ അമ്മയുടെ സാരി താന്‍ മോഷ്ടിക്കാറുണ്ടെന്നും അത് വെച്ച് സ്വന്തമായി സ്‌റ്റൈലിംഗ് ചെയ്യാറുണ്ട് എന്നുമാണ് അന്ന ബെന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിയ്ക്കുന്നത്… അമ്മയുടെ സാരിയില്‍ അതീവ സുന്ദരിയായി എത്തിയ താരം ഈ വസ്ത്രം തന്നെ ധരിച്ച് ഒരുപാട് ചിത്രങ്ങളും ആരാധകര്‍ക്കായി

പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് പേരാണ് താരത്തിന് സ്‌നേഹം അറിയിച്ച് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്… നൈറ്റ് ഡ്രൈവ് ആയിരുന്നു അന്ന ബെന്നിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. ഇപ്പോള്‍ രണ്ട് സിനിമകളിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എപ്പോഴും നായികാ കഥാപാത്രത്തിന് കൂടി

പ്രാധാന്യം അര്‍ഹിക്കുന്ന റോളുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്ന നടിയാണ് അന്ന ബെന്‍. ആ കഥാപാത്രങ്ങളോട് എല്ലാം നീതി പുലര്‍ത്തി അതിന്റെ പൂര്‍ണതയില്‍ എത്തിച്ച് ആരാധകരുടെ പ്രീതി പിടിച്ചു പറ്റാനും താരത്തിന് സാധിച്ചിട്ടുണ്ട്.