Film News

വീട്ടുകാര്‍ ഡോക്ടറാക്കാന്‍ വിട്ടു, പക്ഷേ!! നിക്കിയുടെ ജീവിതത്തില്‍ സംഭവിച്ചത്..!!

1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി എന്ന നടിയെ മലയാളി സിനിമാ പ്രേമികള്‍ കണ്ട് തുടങ്ങുന്നത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ നിക്കി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി… തമിഴ് തെലുങ്ക് സിനിമാ ലോകത്തും തിരക്കുള്ള നടിമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. പക്ഷേ വളരെ യാദൃശ്ചികമായി സിനിമാ രംഗത്തേക്ക് എത്തിപ്പെട്ട നടിയാണ് നിക്കി. പ്ലസ്ടു വിന് സയന്‍സ് വിഭാഗം എടുത്ത് പഠിച്ച താരത്തെ ഒരു ഡോക്ടര്‍ ആക്കണം എന്നായിരുന്നുവത്രെ മാതാപിതാക്കളുടെ ആഗ്രഹം.

പക്ഷേ തവളയേയും പാറ്റയേയും കീറുന്നതൊക്കെ എനിക്ക് ആലോചിക്കാനേ വയ്യായിരുന്നു എന്നും ഒരുവിധത്തിലാണ് താന്‍ അതൊക്കെ പഠിച്ചെടുത്തത് എന്നുമാണ് നടി മുന്‍പൊരിക്കല്‍ പറഞ്ഞത്… പിന്നീടാണ് വീട്ടുകാര്‍ക്ക് എനിക്ക് ആ വിഷയം ഇഷ്ടമില്ലെന്ന് മനസ്സിലായത്. ഡിഗ്രി പഠനത്തിന് ഫാഷന്‍ ഡിസൈനിംഗിലേക്ക് തിരിഞ്ഞ നിക്കി, ചേച്ചി സഞ്ജനയുടെ പാത പിന്തുടര്‍ന്നാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. സഞ്ജനയോടൊപ്പം ലൊക്കേഷനുകളില്‍ ഞാന്‍ പോകാറുണ്ട്. ഒരിക്കല്‍ പരസ്യം ചെയ്യാന്‍ അങ്ങനെ അവസരം വന്നു.

പിന്നീട് പയ്യാ റീമേക്ക്, പന്നാലെ തമിഴ്, പിന്നെ 1983 മലയാളത്തില്‍ അങ്ങനെ ഒറ്റ വര്‍ഷം തന്നെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചു… എന്നാണ് താരം പറഞ്ഞത്. അങ്ങനെയാണ് ഡോക്ടറാകാന്‍ വീട്ടുകാര്‍ ആഗ്രഹിച്ച നിക്കി പിന്നീട് തെന്നിന്ത്യയിലെ തന്നെ

അറിയപ്പെടുന്ന ഒരു നടിയായി മാറിയത്. അതേസമയം, നിക്കി ഗല്‍റാണിയും നടന്‍ ആദിയുമായുള്ള വിവാഹ നിശ്ചയം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് കഴിഞ്ഞത്. നിക്കി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഇക്കാര്യം അറിയിച്ചത്.

 

 

Trending

To Top