പുതിയ സംവിധായകരുടെ കൂടെ നില്‍ക്കും..!! “അത് ശാപമേല്‍ക്കാതിരിക്കാന്‍ വേണ്ടി”- അനൂപ് മേനോന്‍

ആര്‍പ്പും ആരവവും ഇല്ലാതെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് 21 ഗ്രാംസ്. എന്നാല്‍ ഇപ്പോഴിതാ സിനിമ തീയറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ എത്തിയതോടെ ഷോയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് തീയറ്റര്‍ ഉടമകള്‍. അനൂപ് മേനോനാണ്…

ആര്‍പ്പും ആരവവും ഇല്ലാതെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് 21 ഗ്രാംസ്. എന്നാല്‍ ഇപ്പോഴിതാ സിനിമ തീയറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ എത്തിയതോടെ ഷോയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് തീയറ്റര്‍ ഉടമകള്‍. അനൂപ് മേനോനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. ഒരു ഗംഭീര സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയ സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു എന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം പറയുന്നത്.

സിനിമ മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ’21 ഗ്രാംസ്’ ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ അനൂപ് മേനോന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഓരോ പുതിയ ആളുകളും കഥപറയാന്‍ വരുമ്പോഴും താന്‍ ആലോചിക്കുന്നത് തന്റെ പഴയകാലമാണെന്നും, അവരുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ശാപമേല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് എപ്പോഴും പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നതെന്നും അനൂപ് മേനോന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

ഈ പുതിയ ആള്‍ക്കാര്‍ വന്ന് കഥ പറയുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് തന്റെ തന്നെ പഴയകാലമാണെന്നും തന്റെ അടുത്ത് കഥ പറഞ്ഞ് കഴിഞ്ഞ് ആദ്യം ഓരോ സംവിധായകനും വിളിക്കുന്നത് സ്വന്തം അച്ഛനെയോ അമ്മയെയോ ആയിരിക്കും. കാരണം, അവിടെ കഥ പറഞ്ഞത് എന്തായി എന്ന് കേള്‍ക്കാന്‍ അച്ഛനോ, അമ്മയോ, കാമുകിയോ, സുഹൃത്തുക്കളോ, കുടുബാംഗങ്ങളോ ഉണ്ടാവും.

അപ്പോള്‍ ഇവരുടെ മുഴുവന്‍ ശാപമായിരിക്കും ഞാന്‍ വാങ്ങിവെയ്ക്കുന്നത്. അതുകൊണ്ട്, ഓരോ പുതിയ സംവിധായകര്‍ വരുമ്പോള്‍ എനിക്ക് എന്റെ അച്ഛന്റയും അമ്മയുടെയും മുഖം ഓര്‍മ വരും. ശാപം കിട്ടണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് ഞാന്‍ സിനിമ ചെയ്യുന്നത്. പക്ഷേ അതെല്ലാം നന്നായിട്ട് സംഭവിച്ചിട്ടുള്ളു,” അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.