ഇതാ… അനുപമ പരമേശ്വറിന്റെ കിടിലന്‍ പോസുകള്‍..!!

പ്രേമം എന്നൊരൊറ്റ സിനിമയിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പിന്നീട് പല സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ച താരം, ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളിലാണ് സജീവമായി തുടരുന്നത്. ആലുവ…

പ്രേമം എന്നൊരൊറ്റ സിനിമയിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പിന്നീട് പല സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ച താരം, ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളിലാണ് സജീവമായി തുടരുന്നത്. ആലുവ പുഴയുടെ തീരത്ത് കൂടെ ചുരുളന്‍ മുടിയും ആയി നടന്ന ആ സുന്ദരി മലയാളികളുടെ മനസ്സിലേക്ക് ആയിരുന്നു ചേക്കേറുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി തുടങ്ങിയ നടന്മാരുടെ കൂടെയെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തെപ്പോലെ തന്നെ സോഷ്യല്‍മീഡിയ ഇടങ്ങളിലും വളരെ അധികം സജീവമായ നടിയാണ് അനുപമ.

 

തന്റെ പുതയി വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം ആരാധകര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇത്തവണ ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ട താരം അവതരിപ്പിച്ച വിവിധ പോസുകളാണ് മലയാളികളെ അമ്പരപ്പിച്ചത്. പോസുകളെ കളിയാക്കിയും പ്രശംസിച്ചും ചിലര്‍ രംഗത്ത് വരുന്നുണ്ട്.

എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. മലയാളത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം, ഇതരഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. താരത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതും അന്യഭാഷാ ചിത്രങ്ങളിലാണ് .