ജ്യോതിര്‍മയിയുടെ പുതിയ ലുക്ക്..!! അമല്‍ നീരദിനൊപ്പം ഒരു സന്തോഷവാര്‍ത്തയും പങ്കുവെച്ചു..!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജ്യോതിര്‍മയി. അവതാരികയായും മോഡലിംഗ് രംഗത്തും തിളങ്ങിയ താരം അഭിനയ രംഗത്തും സജീവസാന്നിധ്യമാണ്. ഇപ്പോള്‍ സിനിമാ രംഗത്ത് അത്ര സജീവമല്ലാത്ത താരത്തിന്‍രെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക്…

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജ്യോതിര്‍മയി. അവതാരികയായും മോഡലിംഗ് രംഗത്തും തിളങ്ങിയ താരം അഭിനയ രംഗത്തും സജീവസാന്നിധ്യമാണ്. ഇപ്പോള്‍ സിനിമാ രംഗത്ത് അത്ര സജീവമല്ലാത്ത താരത്തിന്‍രെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും കൗതുകമാണ്. ഇപ്പോഴിതാ നടിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. 2004ല്‍ വിവാഹം കഴിഞ്ഞ നടിയുടെ ആദ്യ വിവാഹ ജീവിതം ഒരു പരാജയമായിരുന്നു. പിന്നീടാണ് താരം, മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകന്‍ അമല്‍ നീരദിനെ വിവാഹം ചെയ്തത്.

 

2015 ഏപ്രില്‍ 4 നായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന്റെ 7 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ഈ സെലബ്രിറ്റി ദമ്പതികള്‍. വിവാഹ വാര്‍ഷിക വിശേഷങ്ങളോടൊപ്പം നടിയുടെ പുതിയ ലുക്കും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഇടയ്ക്കിടെ അമലും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ മാത്രമാണ് ആരാധകര്‍ ജ്യോതിയുടെ വിശേഷങ്ങള്‍ അറിയുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് അമല്‍ പങ്കുവച്ച ജ്യോതിര്‍മയിയുടെ തലമൊട്ടയടിച്ച ചിത്രം വൈറലാകുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി അമല്‍ സംവിധാനം ചെയ്ത ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ജ്യോതിര്‍മയിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നടിയുടെ പുതിയ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ഈ അവസരത്തില്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഭിനയ മികവ് തെളിയിച്ച ജ്യോതിര്‍മയിയുടെ മലയാളത്തിലേക്കുള്ള ഒരു തിരിച്ചു വരവ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്, നല്ലൊരു സിനിമ വന്നാല്‍ തീര്‍ച്ചയായും തിരിച്ചു വരും എന്നാണ് ജ്യോതിര്‍മയിയും മുന്‍പ് പറഞ്ഞത്.