‘കരിവള….’ ബ്ലാക്കില്‍ അതിസുന്ദരിയായി അനുപമ- ചിത്രങ്ങള്‍

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ ചുരുളന്‍ മുടിക്കാരിയെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലും…

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ ചുരുളന്‍ മുടിക്കാരിയെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാകുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലും അനുപമ ഏറെ സജീവമാണ്. തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും നിരന്തരമായി സോഷ്യല്‍ മീഡിയില്‍ കൂടി അനുപമ പങ്കുവെയ്ക്കാറുണ്ട്. നിരവധി ആരാധകരുള്ള അനുപമയുടെ വിശേഷങ്ങള്‍ക്കെല്ലാം ആരാധകര്‍ വലിയ സ്വീകാര്യതയാണ് നല്‍കുന്നത്.

ഇപ്പോഴിതാ അനുപമയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ബ്ലാക്ക് ഡ്രെസ്സില്‍ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് താരം. കരിവള എന്നാണ് താരം ചിത്രങ്ങള്‍ക്ക് തലക്കെട്ട് നല്‍കിയത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘കാര്‍ത്തികേയ 2′ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തില്‍ നായകനായ നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും വീണ്ടും ഒന്നിച്ച ചിത്രമാണ് ’18 പേജെസ്’. അനുപമ പരമേശ്വരന്‍ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും.