ഇത് ചിലര്‍ക്കുള്ള മറുപടി..!! അനുപമയുടെയും കുടുംബത്തിന്റെയും ഫോട്ടോ ഷൂട്ട് വൈറലാകുന്നു…

കേരളക്കരയെ ആകെ ഞെട്ടിച്ച ദത്തുവിവാദം മലയാളികള്‍ പെട്ടെന്ന് അങ്ങ് മറക്കാന്‍ സാധ്യതയില്ല. വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന ഒരു വാര്‍ത്തയായിരുന്നു അത്. സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ ദിവസങ്ങളോളം സമരവും പ്രതിഷേധവും തീര്‍ത്ത അമ്മ…

കേരളക്കരയെ ആകെ ഞെട്ടിച്ച ദത്തുവിവാദം മലയാളികള്‍ പെട്ടെന്ന് അങ്ങ് മറക്കാന്‍ സാധ്യതയില്ല. വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന ഒരു വാര്‍ത്തയായിരുന്നു അത്. സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ ദിവസങ്ങളോളം സമരവും പ്രതിഷേധവും തീര്‍ത്ത അമ്മ അനുപമയേയും മലയാളികള്‍ മറക്കില്ല. ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം മകളുടെ കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിക്കുകയും പിന്നീട് അവിടെ നിന്ന് കുഞ്ഞിനെ ദത്ത് നല്‍കുകയും ആയിരുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെയാണ് ഇതെല്ലാം നടന്നത് എന്നതും എല്ലാവരേയും ഞെട്ടിച്ചിരുന്നു.

നേരത്തെ വിവാഹതിനായ അജിത്തുമായി പ്രണയത്തില്‍ ആയ അനുപമ പിന്നീട് ഗര്‍ഭിണി ആവുകയായിരുന്നു. ഈ അഭിമാനപ്രശ്‌നമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ അനുപമയില്‍ നിന്ന് അകറ്റാന്‍ കാരണം. എന്നാല്‍ അനുപമ അജിത്തിന്റെ കൂടെ തന്നെ പോവുകയും കുഞ്ഞിനുവേണ്ടി പോരാടുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം ഔദ്യോഗികമായി നടന്നത്. ഇപ്പോഴിതാ കുഞ്ഞുമൊത്തുള്ള ദമ്പതികളുടെ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പുതു ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്ന ഫോട്ടോസുമായാണ് അനുപമയും അജിത്തും എത്തിയിരിക്കുന്നത്.

കുഞ്ഞിനെ തിരികെ കിട്ടിയത് ശേഷമുള്ള സന്തോഷമാണ് ഫോട്ടോയില്‍ വ്യക്തമാകുന്നത്. കുട്ടിയുമായി ജീവിതം തുടങ്ങിയപ്പോള്‍ മാതാപിതാക്കളുടെ പിന്തുണ ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് പലരും ചോദിച്ചിരുന്നു എന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ് ഈ ഫോട്ടോ ഷൂട്ട് എന്ന് അജിത്തും അനുപമയുംപറഞ്ഞു. അജിത്തും അനുപമയും കുഞ്ഞും ഉള്ള ഫോട്ടോ ഇതിനോടകംതന്നെ വൈറലായി മാറിയിരിക്കുകയാണ്.