ഇരുവരുടെയും സ്വഭാവങ്ങൾ തമ്മിൽ ചില സാമ്യതകൾ ഒക്കെയുണ്ട്

നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറം വലിയ ഹിറ്റ് ആയിരുന്നു. അത് പോലെ തന്നെ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാനും ഈ വർഷത്തെ ദേശിയ…

നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറം വലിയ ഹിറ്റ് ആയിരുന്നു. അത് പോലെ തന്നെ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാനും ഈ വർഷത്തെ ദേശിയ പുരസ്ക്കാരം ലഭിച്ചിരുന്നു. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ആണ് ചിത്രത്തിട്നെ സംവിധായകന് ലഭിച്ചത്. എന്നാൽ അത് പോലെ തന്നെ ആരാധകരുള്ള താരമാണ് അനുശ്രീ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. ഉണ്ണി മുകുന്ദനും അനുശ്രീയ്ക്കും ചില കാര്യങ്ങളിൽ ചില സാമ്യങ്ങൾ ഒക്കെയുണ്ട്. ഇരുവരും ഹിന്ദു മത വിശ്വാസികൾ ആണ് എന്ന് മാത്രമല്ല, വിശ്വാസത്തെ മുറുകെ പിടിക്കുന്നവർ ആണ്.

കഴിഞ്ഞ ദിവസം നടന്ന ഗണേശോത്സവത്തിൽ ഇരുവരും ഒന്നിച്ച് ആയിരുന്നു പങ്കെടുത്തത്. വേദിയിൽ വെച്ച് അനുശ്രീ പറഞ്ഞ ചില കാര്യങ്ങൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ആരോ എവിടെയോ ഇരുന്നു ഗണപതി എന്ന് പറയുന്നത് ഒക്കെ സാങ്കൽപ്പികം ആണെന് പറഞ്ഞാൽ നമുക്ക് അത് അംഗീകരിക്കാൻ കഴിയില്ല എന്നും ഇന്ന് ഗണപതി മിത്ത് ആണെന്ന് പറയും, നാളെ കൃഷ്ണനും ശിവനുമൊക്കെ മിത്ത് ആണെന്ന് പറയും. അത് ഒരിക്കലും അംഗീകരിക്കാൻ നമുക്ക് കഴിയില്ല എന്നുമാണ് അനുശ്രീ പറഞ്ഞത്. അത് പോലെ തന്നെ ഉണ്ണി മുകുന്ദനും അനുശ്രീയെ പോലെ തീപ്പൊരി പ്രസംഗം തന്നെയാണ് ഈ വിഷയത്തിൽ നടത്തിയത്.

എന്നാൽ ഇരുവരും പരുപാടിയിൽ ഒരുമിച്ച് എത്തിയപ്പോഴുള്ള നിമിഷങ്ങൾ ഒക്കെ കോർത്തിണക്കിയ ഒരു വീഡിയോ ആണ് അനുശ്രീ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. എന്തെ ഹൃദയതാളം മുറുകിയോ. ഏനോ ഹൃദയം ധീം ധീം സൊല്ലുതെ എന്ന തലക്കെട്ടോടെയാണ് ഇത് ഗാനം ഉൾപ്പെടുത്തി അനുശ്രീ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ നിരവധി കമെന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. നിങ്ങൾക്ക് രണ്ടു പേർക്കും കൂടി വിവാഹം കഴിച്ച് കൂടെ? ഉണ്ണിയേട്ടന് പറ്റിയ കുട്ടിയാണ് അനു, രണ്ടു പേരും വിശ്വാസം മുറുകെ പിടിക്കുന്നവർ അല്ലെ, ഇരുവരും തമ്മിൽ നല്ല ചേർച്ചയാണ് എന്ന് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.