Connect with us

Hi, what are you looking for?

Film News

ഒരുപാട് എഫേര്‍ട്ട് എടുത്ത് ചെയ്തത് ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ വിഷമം തോന്നും-ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ആര്‍ഡിഎക്‌സ് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇടവേളയ്ക്ക് ശേഷം തിയ്യേറ്ററിലെത്തുന്ന ഷെയ്ന്‍ നിഗം ചിത്രമാണ് ആര്‍ഡിഎക്‌സ്.

ചിത്രത്തിന്റെ പ്രൊമോഷനിടെ ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നുള്ള വിളി ഏറെ വേദനിപ്പിക്കുന്നതാണെന്ന് ഷെയ്ന്‍ പറയുന്നു. ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമകള്‍ ചെയ്യുന്നതാണ് തനിക്ക് ഏറെ താത്പര്യമെന്നും ഷെയ്ന്‍ പറയുന്നു.

സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്ന മെസേജ് എന്താണ് എന്നായിരുന്നു താന്‍ ആദ്യമൊക്കെ നോക്കിയിരുന്നത്. ഇപ്പോള്‍ പുതുതായി എന്ത് കൊടുക്കാന്‍ പറ്റും എന്നാണ് നോക്കുന്നതെന്നും താരം പറയുന്നു.

ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമായാണ് എനിക്ക് ചെയ്യാന്‍ കുറച്ചു കൂടി നല്ലതെന്ന് തോന്നുന്നത്. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങാനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്.

എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങളെ സന്തോഷിപ്പിക്കുന്നതാകണം. നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോഷം തരുന്ന ചിത്രങ്ങളാണ്.

ഒരുപാട് എഫേര്‍ട്ട് എടുത്ത് ചെയ്തിട്ടും ആളുകള്‍ ശ്രദ്ധിച്ചില്ലല്ലോ എന്ന് തോന്നാറുണ്ട്.
ഒരു പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയുള്ള ടാഗ് കാണുമ്പോള്‍ വിഷമം തോന്നുമെന്നും ഷെയ്ന്‍ വ്യക്തമാക്കി.

You May Also Like