നിന്റെ ഒപ്പമുള്ള സാഹസങ്ങൾക്ക് എന്നും നിറശോഭയാണ്, അനുശ്രീക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഷ്ണു

ഓമനത്തിങ്കൽ പക്ഷി’ എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായ നടിയാണ് അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം ‘സീ കേരള’ത്തിൽ ‘പൂക്കാലം വരവായി’ എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.…

ഓമനത്തിങ്കൽ പക്ഷി’ എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായ നടിയാണ് അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം ‘സീ കേരള’ത്തിൽ ‘പൂക്കാലം വരവായി’ എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ താരമിപ്പോള്‍ നായികാ വേഷങ്ങളിലാണ് അഭിനയിക്കുന്നത് അനുശ്രീ എന്നാണ് യഥാർ‍ഥ പേര്. പ്രകൃതിയെന്നാണ് സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത്. നാലാം വയസ്സുമുതലാണ് അഭിനയം തുടങ്ങിയത്. ഓമനത്തിങ്കള്‍ പക്ഷി ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയ പരമ്പരകളിലാണ് ആദ്യ കാലത്ത് അഭിനയിച്ചത്.15-ാം വയസ്സിലാണ് ആദ്യമായി ലീഡ് റോളിൽ ഏഴുരാത്രികള്‍ എന്ന പരമ്പരയിൽ അഭിനയിച്ചത്. അമലയിലെ ശീതള്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടൻ റോൺസണിനോടൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

അടുത്തിടെ ആയിരുന്നു താരം വിവാഹിത ആയത്,ഒരുപാട് നാളത്തെ പ്രണയത്തിനു ഒടുവിലാണ് താരം വിവാഹിത ആയത്, ഇപ്പോൾ തന്റെ വിവാഹത്തിനെക്കുറിച്ച് പറയുകയാണ് താരം, ഞാൻ വിഷ്ണുവിനെ പരിചയപ്പെട്ടിട്ട് അഞ്ച് വർഷത്തിൽ ഏറെയായി. ഞങ്ങള്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ‘ചിന്താവിഷ്ടയായ സീത’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ചാണ്. അതിനു മുൻപേ വിഷ്ണു എന്നെ കണ്ടിട്ടുണ്ട്. പക്ഷേ, ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ‘ചിന്താവിഷ്ടയായ സീത’യുടെ ലൊക്കേഷനിൽ വച്ചു തന്നെ വിഷ്ണു എന്നെ പ്രപ്പോസ് ചെയ്തെങ്കിലും ഞാൻ മറുപടി പറഞ്ഞില്ല. പിന്നീട് 3 വർഷം കഴിഞ്ഞ്, ‘അരയന്നങ്ങളുടെ വീട്’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ച് വീണ്ടും കണ്ടു. അവിടെ വച്ചാണ് സുഹൃത്തുക്കളാകുന്നതും ആ സൗഹൃദം ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് കടന്നതും. അടുത്തറിഞ്ഞപ്പോള്‍ ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിക്കുകയായിരുന്നു എന്ന് താരം പറഞ്ഞിരുന്നു.

ഇപ്പോൾ അനുശ്രീക്കൊപ്പമുള്ളചിത്രം പങ്കുവെച്ച് വിഷ്ണു എത്തിയിരിക്കുകയാണ്. ‘നിന്റെ ഒപ്പമുള്ള സാഹസങ്ങൾക്ക് എന്നും നിറശോഭയാണ്’ എന്ന ക്യാപ്‌ഷൻ നൽകിയാണ് വിഷ്ണു ചിത്രം പങ്ക് വച്ചിരിക്കുന്നത്.  എന്റെ മാതാവ് സീരിയൽ ക്യാമറമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ സ്വന്തമാക്കിയത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിശദമായി വായിക്കാം.