തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നാടുവിനാലിലെ ഇടറോഡിൽ ആണ് ആദിത്യനെ കണ്ടെത്തിയത്

നടി അമ്പിളി ദേവിയുടെ ഭർത്താവ് ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു, താരം ഇപ്പോൾ തൃശൂർ ജില്ലയിലെ ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ ആണ്, തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നാടുവിനാലിലെ ഇടറോഡിൽ ആണ് ആദിത്യനെ നരമ്പ് മുറിച്ച നിലയിൽ…

നടി അമ്പിളി ദേവിയുടെ ഭർത്താവ് ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു, താരം ഇപ്പോൾ തൃശൂർ ജില്ലയിലെ ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ ആണ്, തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നാടുവിനാലിലെ ഇടറോഡിൽ ആണ് ആദിത്യനെ നരമ്പ് മുറിച്ച നിലയിൽ കണ്ടത്തിയത്, റോഡിനടുത്ത് കാറിൽ ഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്.

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആദിത്യനും അമ്പിളി ദേവിയും തമ്മിലുള്ള പ്രശനങ്ങൾ പുകയുകയാണ്, അമ്പിളി ദേവി തന്നെയാണ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്, അമ്പിളി നൽകിയ ഒരു അഭിമുഖത്തിലൂടെയാണ്. ഇരുവരും തമ്മിലുള്ള വിഷയങ്ങൾ പുറം ലോകം അറിയുന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും, ആ സ്ത്രീയും ആദിത്യനും തന്നെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നുണ്ട് എന്നും മനോരമക്ക് നൽകിയ അഭിമുഖത്തിലൂടെ അമ്പിളി ദേവി തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ ആദിത്യൻ ജയനും അമ്പിളിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു

 

“മറ്റൊരു ബന്ധം ഉണ്ടെന്ന് അമ്പിളിയുടെ ഇപ്പോഴത്തെ ആരോപണം നുണയാണ് എന്ന് കഴിഞ്ഞദിവസം ഞങ്ങൾക്ക് നൽകിയ അഭിമുഖത്തിലൂടെ ആദിത്യൻ പറഞ്ഞിരുന്നു.എന്റെ കുറവുകൾ ഞാൻ പറഞ്ഞിട്ടാണ് അമ്പിളിയെ വിവാഹം കഴിക്കുന്നത്. എന്നും ആദിത്യൻ വ്യക്തമാക്കിയിരുന്നു.’തെറ്റുകൾ ഒന്നും ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു നെറ്റ് കാൾ വരുമായിരുന്നുവെന്നും, അതിൽ നിന്നും പല കാര്യങ്ങൾ മനസിലായി’, എന്നും ആദിത്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചത്