Film News

ആരാധ്യയുടെ പിറന്നാൾ ആഘോഷം ഒഴിവാക്കി ബച്ചൻ കുടുംബം, കാരണം ഇതാണ്

സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് ബച്ചൻ കുടുംബം, ലോകം മുഴുവൻ അറിയപ്പെന്ന ഒരു കുടുംബം കൂടിയാണ് ഇത്, അഭിഷേഷിന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്, ഇവരുടെ മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്, മകളുടെ എല്ലാ സന്തോഷങ്ങൾക്കും കൂട്ട് നിൽക്കുന്ന അച്ഛനും അമ്മയുമാണ് ഐശ്വര്യയും അഭിഷേകും, ഐശ്വര്യ നല്ലൊരു അമ്മയാണെന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. ആഷ്- ജൂനിയർ ബച്ചൻ ദമ്പതികൾക്ക് 2011 ലാണ് ആരാധ്യ ജനിക്കുന്നത്. മകൾ ജനിച്ചതിന് ശേഷം കുഞ്ഞിനെ ചുറ്റിപ്പറ്റിയായിരുന്നു താരങ്ങളുടെ ജീവിതം.

നവംബർ 16 നാണു ആരാധ്യയുടെ പിറന്നാൾ, താരപുത്രിയുടെ പിറന്നാൾ കുടുംബം സാധാരണ വലിയ ആഘോഷമാക്കുന്നതാണ്, എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഈ തവണ ആരാധ്യയുടെ പിറന്നാൾ ആഘോഷം ബച്ചൻ കുടുംബം ഒഴിവാക്കി എന്നതാണ്.കൊവിഡ് പ്രശ്നവും കുടുംബത്തിലുണ്ടായ അപ്രതീക്ഷിത വിയോഗങ്ങളെ തുടർന്നാണ് ബച്ചൻ കുടുംബം ഇങ്ങനെയൊരു തീരുമാനം എടുത്തത്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കുന്ന ചെറിയ ചടങ്ങ് മാത്രമായിരിക്കും ഇക്കുറി. എന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്.

ഈ തവണ കുടുംബം ദീപാവലി ആഘോഷവും ഒഴിവാക്കിയിരുന്നു, സാധാരണ കുടുംബത്തിലെ എല്ലാവരും ചേർന്ന് ദീപാവലി ആഘോഷം വളരെ മനോഹരമാക്കുന്നതാണ്, എന്നാൽ ഈ തവണ കുടുംബം അത് ഒഴിവാക്കിയിരിക്കുകയാണ്.കൊവിഡ് പ്രതിസന്ധി മാത്രമായിരുന്നില്ല അതിന് കാരണം. മകൾ ശ്വേത ബച്ചന്റെ ഭതൃമാതാവ് ഈ വർഷം മരണപ്പെട്ടിരുന്നു. കൂടാതെ നടൻ ഋഷി കപൂറിന്റെ വിയോഗവും ബച്ചൻ കുടുംബത്തെ വളരെ തളർത്തിയിരുന്നു. ഇതിനെത്തുടർന്നാണ് കുടുംബത്തിലെ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കിയത് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്

Trending

To Top