എന്റെ സുന്ദരൻ ആണിത്, മനോഹരമായ ചിത്രം പങ്കുവെച്ച് അർച്ചന കവി

മലയാളികളുടെ സ്വന്തം നീലത്താമരയാണ് നടി അര്‍ച്ചന കവി. സൈബറിടത്തിൽ സജീവമായ അർച്ചന പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.. അടുത്തിടെ ‘സ്വയംഭോഗ’ത്തെ കുറിച്ച് അർച്ചന തുറന്നു സംസാരിച്ചതും സോഷ്യൽ…

മലയാളികളുടെ സ്വന്തം നീലത്താമരയാണ് നടി അര്‍ച്ചന കവി. സൈബറിടത്തിൽ സജീവമായ അർച്ചന പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.. അടുത്തിടെ ‘സ്വയംഭോഗ’ത്തെ കുറിച്ച് അർച്ചന തുറന്നു സംസാരിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അർച്ചന കവി, അതുകൊണ്ട് താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ താരം പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്,

തന്റെ അനന്തിരവനുമൊത്തുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എൻ്റെ കൊച്ചു സുന്ദരൻ എന്ന തലക്കെട്ടോടെയാണ് അർച്ചന ചിത്രം പങ്കുവച്ചത്. താരത്തിന്റെ ചിത്രം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.നാല് വര്ഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്. പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു.

ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.ചെറുപ്പം മുതല്‍ തന്നെ അര്‍ച്ചനയും അബീഷും തമ്മില്‍ പരിചയമുണ്ട്. ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അര്‍ച്ചന വിവാഹത്തിന് യെസ് മൂളുകയായിരുന്നു. ഇരുവരുടെയും വിവാഹ വീഡിയോ ഒക്കെ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ ഏറ്റെടുത്തത്. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അര്‍ച്ചന, അഭിയും ഞാനും, പട്ടം പോലെ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.