നടൻ അർജുൻ അശോകൻ അച്ഛനായി, സന്തോഷം പങ്കുവെച്ച് താരം

നടൻ അർജുൻ അശോകന് കുഞ്ഞ് ജനിച്ചു, തനിക്ക് പെൺകുഞ്ഞ്  ജനിച്ച കാര്യം താരം തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്, സോഷ്യല്‍ മീഡിയയിലൂടെ ആണ് താരം വിവരം ആരാധകരെ അറിയിച്ചത്, തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖ…

നടൻ അർജുൻ അശോകന് കുഞ്ഞ് ജനിച്ചു, തനിക്ക് പെൺകുഞ്ഞ്  ജനിച്ച കാര്യം താരം തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്, സോഷ്യല്‍ മീഡിയയിലൂടെ ആണ് താരം വിവരം ആരാധകരെ അറിയിച്ചത്, തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖ കുഞ്ഞെത്തി എന്നായിരുന്നു താരം കുറിച്ചത്. ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, സനുഷ സന്തോഷ്, സംയുക്ത മേനോന്‍ തുടങ്ങിയ താരങ്ങള്‍ ആശംസയും അറിയിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍ അശോകന്‍. ആദ്യ ചിത്രമായ പറവ മുതല്‍ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെയ്ക്കുന്നത്. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ഹരിശ്രീ അശോകന്‍ എന്ന നടന്റെ മകന്‍ എന്നതിലുപരി സ്വന്തം പ്രയത്നം കൊണ്ട് കേറി വന്ന നടനാണ് അര്‍ജുന്‍. ബിടെക്, വരത്തന്‍, ഉണ്ട, തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അര്‍ജുന്‍ കാഴ്ച്ചവെച്ചത്

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. രാജീവ് രവിയുട തുറമുഖം, ടിനു പാപ്പച്ചന്റെ അജഗജാന്തരം എന്നീ ചിത്രങ്ങളാണ് ഇനി റിലീസിനെത്താനുളളത്. അഹാന നായികയാകുന്ന നാന്‍സി റാണി എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ കഥാപാത്രമായി താരം എത്തുന്നുണ്ട്.