‘വല്ലഭന് പുല്ലും ആയുധം’ കത്തിയുമായെത്തിയ കള്ളനെ തുണിക്കഷ്ണം കൊണ്ട് തുരത്തി യുവതി

തുണിക്കഷണം കൊണ്ട് കള്ളനെ തുരത്തിയോടിച്ച യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോയിന്‍. വല്ലഭന് പുല്ലും ആയുധം എന്ന ചൊല്ല് ശരിവെക്കുന്നതു പോലെ മനക്കരുത്ത് കൊണ്ട് ഏത് സാഹചര്യത്തെയും അതിജീവിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവതി. നെതര്‍ലാന്‍ഡിലെ…

തുണിക്കഷണം കൊണ്ട് കള്ളനെ തുരത്തിയോടിച്ച യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോയിന്‍. വല്ലഭന് പുല്ലും ആയുധം എന്ന ചൊല്ല് ശരിവെക്കുന്നതു പോലെ മനക്കരുത്ത് കൊണ്ട് ഏത് സാഹചര്യത്തെയും അതിജീവിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവതി.

നെതര്‍ലാന്‍ഡിലെ ഡെവെന്ററിലെ യുവതിയുടെ കടയില്‍ കയറിയ കള്ളനാണ് പണികിട്ടിയത് മെവ്ലാന ബേക്കറിയിലാണ് സംഭവം നടന്നത്, ലത്തീഫ് പെക്കര്‍ തന്റെ മകന്റെ ബേക്കറിയിലെ കൗണ്ടറിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് കറുത്ത വസ്ത്രം ധരിച്ചയാള്‍ കടയില്‍ പ്രവേശിച്ച് പണം സൂക്ഷിക്കുന്നതിന്റെ അടുത്തെത്തുന്നത്. ലത്തീഫ് പേടിക്കാതെ ഇയാളെ കയ്യിലിരുന്ന തുണിക്കഷണം കൊണ്ട് കടയില്‍ നിന്നും ഓടിച്ചു വിട്ടത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ചതും. എന്തൊരു ധൈര്യമാണ് അവര്‍ക്ക് എന്ന് വെറും തുണി മാത്രം കൊണ്ട് കള്ളനെ ഭയക്കാതെ നേരിട്ടതിനെ പ്രശംസിച്ച് പലരും രംഗത്തെത്തി.