Film News

‘ആ ഫോട്ടോഷൂട്ടില്‍ ഒരു പ്രശ്‌നവും ഇല്ല, വിഷമം തോന്നുന്നവര്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരെ’! രണ്‍വീര്‍ സിങ്ങിനെ പിന്തുണച്ച് വിദ്യാ ബാലന്‍

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു സോഷ്യല്‍ലോകത്ത് വൈറലായിരുന്നത്. തൊട്ടുപിന്നാലെ പിന്തുണച്ചും വിമര്‍ശിച്ചും താരങ്ങളെത്തിയിരുന്നു. വിവാദത്തിനൊടുവില്‍ താരത്തിനെതിരെ കഴിഞ്ഞദിവസം
മുംബൈ പോലീസ് കേസെടുത്തിരുന്നു.

ഇപ്പോഴിതാ രണ്‍വീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി വിദ്യാ ബാലനും. രണ്‍വീറിന്റെ ഫോട്ടോഷൂട്ടില്‍ എന്താണ് പ്രശ്‌നം എന്നും ഒരാള്‍ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആസ്വദിക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടതെന്നും വിദ്യാ ബാലന്‍ ചോദിക്കുന്നു.

”ആ ഫോട്ടോഷൂട്ടില്‍ ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല. ഒരുപക്ഷേ എഫ്ഐആര്‍ ഫയല്‍ ചെയ്ത ആളുകള്‍ക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല. അതുകൊണ്ടാണ് ഈ കാര്യത്തില്‍ സമയം കളയുന്നത്. നിങ്ങള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേറെന്തെങ്കിലും കാര്യം ചെയ്താല്‍ മതി. ഫോട്ടോകള്‍ കണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ അവരത് നോക്കാതിരുന്നാല്‍ പോരെ’, എന്നും വിദ്യാ ബാലന്‍ പറയുന്നു.


കഴിഞ്ഞ ദിവസം രണ്‍വീറിനെ പിന്തുണച്ച് കൊണ്ട് കശ്മീര്‍ ഫയല്‍ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും എത്തിയിരുന്നു. ‘വളരെ മണ്ടത്തരമായ എഫ്ഐആര്‍ ആണ്. ഒരു കാരണവുമില്ലാതെ ശ്രദ്ധ നേടുന്ന രസകരമായ ഒരു കേസാണിത്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് എഫ്ഐആറില്‍ എഴുതിയിരിക്കുന്നത്. ഇനി പറയൂ, ഇത്രയധികം സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരുമ്പോള്‍ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ? ഇത് വെറും മണ്ടന്‍ വാദമാണ്’, എന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞു.

ജൂലൈ 21നാണ് രണ്‍വീറിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്.
ബര്‍ട്ട് റെയ്നോള്‍ഡ്സ് 1972-ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി നടത്തിയ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ ഫോട്ടോഷൂട്ട്. ‘ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Trending

To Top