ധ്യാന്‍ ശ്രീനിവാസനെ പ്രണയിക്കാനിടയായ കാരണം തുറന്നു പറഞ്ഞ് അര്‍പിത

എന്തും വെട്ടിത്തുറന്നു സംസാരിക്കുന്ന നടന്‍ ധ്യാന്‍ ശ്രീനിവാസനെ ആളുകള്‍ക്കെല്ലാം ഇഷ്ടമാണ്. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം പെട്ടെന്ന് വൈറലാവാനും കാരണം ഈ തുറന്നു പറച്ചിലാണ്. ഇപ്പോഴിതാ താരത്തിന്റെ ഭാര്യ അര്‍പിതയും പറയുന്നതു ധ്യാനിന്റെ ഈ സത്യസന്ധത തന്നെയാണ്…

എന്തും വെട്ടിത്തുറന്നു സംസാരിക്കുന്ന നടന്‍ ധ്യാന്‍ ശ്രീനിവാസനെ ആളുകള്‍ക്കെല്ലാം ഇഷ്ടമാണ്. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം പെട്ടെന്ന് വൈറലാവാനും കാരണം ഈ തുറന്നു പറച്ചിലാണ്. ഇപ്പോഴിതാ താരത്തിന്റെ ഭാര്യ അര്‍പിതയും പറയുന്നതു ധ്യാനിന്റെ ഈ സത്യസന്ധത തന്നെയാണ് തന്നെ ആകര്‍ഷിച്ചതെന്നാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍പിത ഇക്കാര്യം വെളിപ്പെടുത്തിയത്.

11 വര്‍ഷത്തെ പ്രണയത്തിലൂടെയാണ് ധ്യാനും അര്‍പിതയും വിവാഹിതരാകുന്നത്. എന്താണു ധ്യാന്‍ ശ്രീനിവാസനില്‍ ഇഷ്ടമായ കാര്യം എന്ന ചോദ്യത്തിന് ആണ് അര്‍പിത മറുപടി നല്‍കിയത്. ‘ഈ സത്യസന്ധതയില്ലേ, അതുതന്നെ കാരണമെന്നാണ് പറഞ്ഞത്.

താരം സ്റ്റാര്‍ മാജിക് ഷോയില്‍ തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് പറഞ്ഞ വീഡിയോയും വൈറല്‍ ആയിരുന്നു. പൊതുവെ പെണ്‍കുട്ടികള്‍ക്ക് തന്നോട് ഒരു അടുപ്പം ഉണ്ടായിരുന്നു അതില്‍ അഞ്ചെണ്ണം ഓക്കേ ആയിരുന്നു ധ്യാന്‍ പറയുന്നു. ഞാന്‍ കൂടുതലും അവരോടു ഒരു ഇഷ്ടത്തിന് പോകില്ല എന്നാല്‍ പെണ്‍കുട്ടികള്‍ അങ്ങനെയല്ല.

എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞാല്‍ വലിയ എപ്പിസോഡ് ആയി മാറും . ഞാന്‍ ഇഷ്ടം പറഞ്ഞ പെണ്‍കുട്ടികള്‍ വളരെ കുറവാണ്, ഞാന്‍ പത്തു പെണ്‍കുട്ടിക്കളോട് പ്രണയം പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ അഞ്ചെണ്ണം ഓക്കേ ആയിരുന്നു, എന്നാല്‍ പത്താം ക്ലാസ്സിലെ വെല്‍ഫെയര്‍ സമയത്തായിരുന്നു, ഈ ഇഷ്ട്ടം ഞാന്‍ പത്തുപേരോടും പറഞ്ഞത്, എന്നാല്‍ പിന്നെ ഇവരെ കാണാന്‍ സാഹചര്യവും ഇല്ലല്ലോ ധ്യാന്‍ പറയുന്നു.

എന്റെ ഈ പ്രണയ ബന്ധം കാരണം പ്ലസ് വണ്‍ എനിക്ക് അവിടെ തുടരാന്‍ അച്ഛന്‍ അനുവദിച്ചിരുന്നില്ല, തന്റെ ഭാര്യയുമായി 15 വര്‍ഷ റിലേഷന്‍ ഷിപ്പ് ഉണ്ടായിരുന്നു. കോളേജില്‍ വെച്ചയിരുന്നു ഞാന്‍ ഭാര്യ അര്‍പ്പിതയെ കണ്ടുമുട്ടിയത് അന്ന് എനിക്കു വേറെ പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ അവയെല്ലാം ഭാര്യ കയ്യോടു പൊക്കിയിരുന്നു. എന്തായാലും വലിയ സംഘര്‍ഷങ്ങള്‍ ഒന്നുമില്ലത ജീവിതം മുനോട്ടു പോകുന്നുണ്ട് ധ്യാന്‍ പറഞ്ഞു.