വെള്ള കുപ്പായവും… കൊമ്പന്‍ മീശയും..!! താരങ്ങളെക്കാള്‍ ആരാധകരുള്ള നിര്‍മ്മാതാവ്..!!

മലയാളം, തമിഴ് സിനിമാ മേഖലകളില്‍ ഒരുപാട് ആരാധകരുള്ള നിര്‍മ്മാതാവും എഴുത്തുകാരനും ആണ് കെ.ടി കുഞ്ഞുമോന്‍.. ഇപ്പോഴിതാ അദ്ദേഹവും ഒത്തുള്ള നടനും സംവിധായകനുമായ രമേശ് പിഷാരടിയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കെ.ടി കുഞ്ഞുമോന്‍ എന്ന പ്രതിഭയെ…

മലയാളം, തമിഴ് സിനിമാ മേഖലകളില്‍ ഒരുപാട് ആരാധകരുള്ള നിര്‍മ്മാതാവും എഴുത്തുകാരനും ആണ് കെ.ടി കുഞ്ഞുമോന്‍.. ഇപ്പോഴിതാ അദ്ദേഹവും ഒത്തുള്ള നടനും സംവിധായകനുമായ രമേശ് പിഷാരടിയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കെ.ടി കുഞ്ഞുമോന്‍ എന്ന പ്രതിഭയെ കുറിച്ചും അദ്ദേഹം തന്റെ സിനിമയായ നോ വേ ഔട്ടിനെ കുറിച്ച് പറഞ്ഞ അഭിപ്രായത്തെ കുറിച്ചുമാണ് രമേശ് പിഷാരടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്. വെള്ള കുപ്പായവും, കൊമ്പന്‍ മീശയും ഒക്കെ ആയി എത്തുന്ന അദ്ദേഹം സിനിമാ രംഗത്തുള്ള താരങ്ങളെക്കാള്‍ ആരാധകരുള്ള മനുഷ്യനാണ് എന്നാണ് രമേശ് പിഷാരടി പറയുന്നത്.

കെ.ടി കുഞ്ഞുമോന്‍ എന്ന നിര്‍മ്മാതാവിനെ കുറിച്ച് രമേശ് പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. പാന്‍ ഇന്ത്യന്‍, ബ്രഹ്‌മണ്ട സിനിമ, തുടങ്ങിയ വാക്കുകള്‍ ഞാന്‍ ആദ്യമായ് കേള്‍ക്കുന്നത് K T കുഞ്ഞുമോന്‍ സാര്‍ നിര്‍മിച്ച ചിത്രങ്ങളിലൂടെയാണ്. താരങ്ങളെക്കാള്‍ ആരാധകര്‍ ഉള്ള നിര്‍മാതാവ്.വെള്ള കുപ്പായവും, കൊമ്പന്‍ മീശയും ഒക്കെ ആയി സ്‌ക്രീനില്‍ വന്നു ;പ്രേക്ഷകരെ തൊഴുതു കാണിക്കുമ്പോള്‍ നിര്‍മാതാവിനായിരുന്നു ആ ചിത്രങ്ങളിലെ ആദ്യത്തെ കയ്യടി.

ഇന്ന് എറണാകുളത്തെത്തിയ അദ്ദേഹം എന്റെ കൊച്ചു ചിത്രം കണ്ട് നല്ല വാക്കുകള്‍ പറഞ്ഞപ്പോള്‍ അതിയായ സന്തോഷം. Take it easy policy….എന്നാണ് രമേശ് പിഷാരടി കുറിയ്ക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസമാണ് രമേശ് പിഷാരടി നായകന്‍

ആയി എത്തുന്ന നോ വേ ഔട്ട് എന്ന സിനിമ തീയറ്ററുകളില്‍ എത്തിയത്. ലോക്ഡൗണ്‍ കാലത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു വ്യക്തി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നതായിരുന്നു സിനിമയുടെ പ്രമേയം.