‘കുറച്ച് നേരം ആയിട്ടും അകത്തേക്ക് കയാറാനാവാത്ത അവസ്ഥ, ലക്ഷ്യമില്ലാതെ പോയ…’; ജി​ഗർതണ്ടാ വൈറൽ റിവ്യു

രാഘവ ലോറൻസിനെയും എസ് ജെ സൂര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ജി​ഗർതണ്ടാ ഡബിൾ എക്സ് തീയറ്ററിൽ മിന്നും അഭിപ്രായം നേടി കുതിക്കുകയാണ്. തമിഴകത്ത് മാത്രമല്ല റിലീസ് ചെയ്ത ഇടത്തെല്ലാം…

രാഘവ ലോറൻസിനെയും എസ് ജെ സൂര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ജി​ഗർതണ്ടാ ഡബിൾ എക്സ് തീയറ്ററിൽ മിന്നും അഭിപ്രായം നേടി കുതിക്കുകയാണ്. തമിഴകത്ത് മാത്രമല്ല റിലീസ് ചെയ്ത ഇടത്തെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും സിനിമ വലിയ ചർച്ചയായിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള അരുൺ കണ്ണൻ എന്ന സിനിമ പ്രേമിയുടെ കുറിപ്പ് ഇപ്പോൾ വൈറലായിട്ടുണ്ട്. കുന്നിന്റെ മുകളിൽ നിന്ന് തള്ളി വിട്ട വണ്ടി പോലെ ലക്ഷ്യമില്ലാതെ പോയ ഒരു പടം എന്നാണ് അരുൺ ആദ്യ പകുതിയെ കുറിച്ച് വിലയിരുത്തിയത്. പിന്നീട് ഓരോ ഗിയർ മാറ്റി മാറ്റി പടം ഒരു പ്രത്യേക പോയിന്റിൽ എത്തിയപ്പോൾ ടോപ് ​ഗിയറിലേക്ക് മാറിയെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

📽️Jigarthanda Double X🎬
ഭയങ്കര പടം എന്ന് review കേട്ടിട്ട് കാണാൻ പോയ സിനിമ….
പടം തുടങ്ങിയിട്ടും കുറച്ചു നേരം ആയിട്ടും അതിനകത്തേക്ക് കയറാൻ പറ്റാത്ത ഒരു അവസ്ഥ… ഞാൻ നിർബന്ധിച്ചു കാണാൻ കൊണ്ട് വന്ന 2 friends… അവരിൽ ഒരാളുടെ മുഖഭാവം കണ്ടപ്പോൾ തോന്നി, പ്രശ്നമാകും…
അങ്ങനെ കുന്നിന്റെ മുകളിൽ നിന്ന് തള്ളി വിട്ട വണ്ടി പോലെ ലക്ഷ്യമില്ലാതെ പോയ ഒരു പടം… Interval ആയപ്പോഴേക്കും വണ്ടി പതിയെ start ആയി… അതുവരെ control ഇല്ലാതെ ഇരുന്ന സ്ഥലത്ത് നിന്നും ഓരോ ഗിയർ മാറ്റി മാറ്റി പടം ഒരു പ്രത്യേക പോയിന്റിൽ എത്തിയപ്പോൾ top ഗിയർ ആയി എന്ന് തോന്നിപ്പിച്ചിട്ട്, വീണ്ടും കണ്ണിൽ പെടാത്ത ഒരു xtra ഗിയർ ഇട്ട് കയറ്റി ഒരു നിർത്തൽ….
അപ്പോഴാണ് കാര്യം പിടി കിട്ടിയത് ആ വണ്ടിയുടെ driver “KARTHICK SUBBARAJ” ആണല്ലോ എന്ന്…
അതിനകത്തു പെട്ടു പോയത് പോലെ ഇരുന്ന ഓരോരുത്തർക്കും ഒരേ ലക്ഷ്യമായിരുന്നു…
Raghava lawrence ❤️
S.J. Surya❤️
എല്ലാവരും ❤️
ഒരു പക്ഷെ theatre ൽ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഈ cinema OTT ൽ വരുമ്പോൾ interval ആകുമ്പോൾ തന്നെ മതിയാക്കി പോയേനെ…
ഭയങ്കര movie എന്നൊന്നും പറഞ്ഞു overhype തരുന്നില്ല…
ഒന്ന് കണ്ടു നോക്ക്… അത്രേ പറയാനുള്ളൂ ❤️
എനിക്ക് ഇഷ്ടപ്പെട്ടു ❤️
(നല്ല review പറഞ്ഞു ഈ cinema കാണാൻ തോന്നിപ്പിച്ചവർക്ക് thanks )