‘കുറെ ഫാൻസിന്റെ ബലത്തിൽ ഒരു സിനിമ മുഴുവനും തോളിലേറ്റി കുളമാക്കുകയല്ല വേണ്ടത്’; വൈറലായി ജി​ഗർതണ്ട റിവ്യൂ

കാർത്തിക് സുബ്ബരാജിന്റെ ജി​ഗർതണ്ട തീയറ്ററിൽ നിറഞ്ഞ് ഓടുകയാണ്. 2014ൽ ഇറങ്ങി ജിഗർതാണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർതണ്ട ഡബിൾ എക്‌സ്. എന്നാൽ തീർത്തും പുതിയ കഥാ പാശ്ചത്തലമാണ് സിനിമയ്ക്കുള്ളത്. ചിത്രത്തിൽ രാഘവ ലോറൻസും എസ്‌ജെ സൂര്യയും…

കാർത്തിക് സുബ്ബരാജിന്റെ ജി​ഗർതണ്ട തീയറ്ററിൽ നിറഞ്ഞ് ഓടുകയാണ്. 2014ൽ ഇറങ്ങി ജിഗർതാണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർതണ്ട ഡബിൾ എക്‌സ്. എന്നാൽ തീർത്തും പുതിയ കഥാ പാശ്ചത്തലമാണ് സിനിമയ്ക്കുള്ളത്. ചിത്രത്തിൽ രാഘവ ലോറൻസും എസ്‌ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. സിനിമയ്ക്ക് സോഷ്യൽ മീഡിയയിലും വലിയ അഭിപ്രായമാണ് ലഭിക്കുന്നുണ്ട്. സിനിമയെ കുറിച്ച് ബിനോ ശരത് എന്ന പ്രേക്ഷകന്റെ വിലയിരുത്തൽ ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. ചുമ്മ മാസ് എന്റർടൈമെന്റിനും കാണാം അല്ലാതെ പൊളിറ്റിക്സ് ആണോ തപ്പുന്നതെങ്കിൽ അതു കാണാമെന്ന് ബിനോ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Thanks to Clint Eastwood❤️❤️❤️🔥🔥🔥🔥
കാരണം അങ്ങേരും അങ്ങേരുടെ സ്റ്റൈലുമില്ലായിരുന്നേൽ ഒരു പക്ഷേ ഈ സിനിമ ഇങ്ങനുണ്ടാകുമായിരുന്നില്ല……..!
ആദ്യ പകുതി നായകന്മാരുടെ ഇൻട്രോയും കാടും പാട്ടുമൊക്കെയായി കണ്ടിരിക്കാം
അതുപോലെ Clint Eastwoodന്റെ cgi സീനെല്ലാം വന്നപ്പോൾ അതൊരു ക്ലാസ് അനുഭവമായിരുന്നു…… രജനികാന്തിനെപ്പറ്റി പറയുന്നത്…. !
എല്ലാം കറക്റ്റ് സ്ഥാനത്താണ് പ്ലേസ് ചെയ്തിരിക്കുന്നത് …….!
അതുപോലെ ഡാൻസ് കൊറിയോഗ്രാഫി❤️❤️
മറ്റൊന്ന് കോസ്റ്റും ആണ് എടുത്ത് പറയേണ്ടത്.
S.J സൂര്യയുടെ ഗൂർഖ പാന്റ്, ഷർട്ട്, കാലിൽ ഇട്ടിരിക്കുന്ന tassel Lofers എല്ലാം സൂപ്പറാണ്.
ആ കാലഘട്ടം എന്താണോ ആവിശ്യപ്പെടുന്നത് അതെല്ലാം ഈ ചിത്രത്തിലുണ്ട്……!
ഇനി പറയുന്നത് രണ്ടാം പകുതി……!
1st halfനും മുകളിൽ നിൽക്കുന്നതാണ് രണ്ടാം പകുതി അവസാന കുറച്ച് മിനിട്ടൊന്നും ഒരേക്ഷേയില്ല തീ ഐറ്റമാണ് ……!
1st half ഈ സിനിമ ഇതെങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് ഒരു പിടുത്തം കിട്ടാതെ പോയി……
കാരണം ഇത് ഏത് തരത്തിലുള്ള മൂവി ആണെന്ന് പോലും മനസ്സിലാക്കാൻ പറ്റുന്നില്ല.
പക്ഷേ ഒന്നൂടെ പറയാം രണ്ടാം പകുതി തൊട്ട് പടത്തിന്റെ ട്രാക്ക് വേറെ ലവലാണ്.
നിങ്ങൾക്കിത് ചുമ്മ മാസ് എന്റർടൈമെന്റിനും കാണാം അല്ലാതെ നിങ്ങൾ പൊളിറ്റിക്സ് ആണോ തപ്പുന്നത് അതും കാണാനാവും ഈ ചിത്രത്തിൽ . പൊളിറ്റിക്സ് എന്ന് വെച്ചാൽ അന്യായ പൊളിറ്റിക്സ്🔥🔥🔥
ഇത് മണ്ണും,മനുഷ്യരും,മൃഗങ്ങളും വരും തലമുറ ഉൾപ്പെടുന്ന അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്.
ഒന്നുരണ്ട് തലമുറ മുമ്പ് പാവപ്പെട്ടവന് ഈ ഗതി ആയിരുന്നേങ്കിൽ
അതിനും ഒരുപാട് മുമ്പുള്ള നമ്മുടെ പൂർവ്വികരുടെ ഒരവസ്ഥ …….!
അതാലോചിക്കാനേ വയ്യ അത്രമേൽ ഭീകരമാണത്
NB: ഇന്നൊരു മന്ത്രി മൂപ്പതിനായിരും രൂപയുടെ കണ്ണാടി മേടിച്ചതിനെ നമുക്ക് ചോദ്യം ചെയ്യാനെങ്കിലും സാധിക്കുന്നുണ്ട്…..!
പക്ഷേ അന്താകാലം അതൊരു ഡാർക്ക് ഏരിയ ആണ്
അതു പറഞ്ഞതിലാണ് സംവിധായകന്റെ വിജയം.
അല്ലാതെ താൻ സ്റ്റാർ ആന്നെന്നു പറഞ്ഞ് കുറെ ഫാൻസിന്റെ ബലത്തിൽ ഒരു സിനിമ മുഴുവനും തോളിലേറ്റി കുളമാക്കുകയല്ല വേണ്ടത്