ബ്ലെസ്‌ലി എന്നെ മോശമായി ടച്ച് ചെയ്‌തെന്ന് ആ കുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല; സഹികെട്ട് ആര്യയും രംഗത്തെത്തി

ബിഗ് ബോസ് സീസണ്‍ 4 മലയാളത്തിന്റെ ഫിനാലെയാണ് നാളെ. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാര്‍ഥികളില്‍ നിന്നും പ്രേക്ഷകര്‍ പലഘട്ടങ്ങളിലായി നല്‍കിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമപോരാട്ടത്തിനായി മാറ്റുരയ്ക്കാന്‍ അവശേഷിക്കുന്നത് ആറുപേരാണ്. അവസാനറൗണ്ടില്‍ പ്രേക്ഷകവിധിക്കായി…

ബിഗ് ബോസ് സീസണ്‍ 4 മലയാളത്തിന്റെ ഫിനാലെയാണ് നാളെ. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാര്‍ഥികളില്‍ നിന്നും പ്രേക്ഷകര്‍ പലഘട്ടങ്ങളിലായി നല്‍കിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമപോരാട്ടത്തിനായി മാറ്റുരയ്ക്കാന്‍ അവശേഷിക്കുന്നത് ആറുപേരാണ്. അവസാനറൗണ്ടില്‍ പ്രേക്ഷകവിധിക്കായി കാത്തിരിക്കുന്നവര്‍ ധന്യ മേരി വര്ഗീസ്, സൂരജ്, ബ്ലെസ്സലി, ലക്ഷ്മി പ്രിയ, ദില്‍ഷാ പ്രസന്നന്‍, റിയാസ് സലിം എന്നിവരാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി മത്സരാര്‍ത്ഥി ബ്ലസ്‌ലിക്കെതിരെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബ്ലസ്‌ലി ദില്‍ഷയെ മോശമായി സ്പര്‍ശിക്കുന്നുവെന്ന് കാണിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. നേരത്തെ ഷോയില്‍ നിന്നും പുറത്തു പോയ ഡോ. റോബിന്‍ രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് അവതാരക ആര്യയും രംഗത്തെത്തിയിരിക്കുകയാണ്.

‘ഇങ്ങനെയുള്ള വീഡിയോ കണ്ടപ്പോള്‍ ഇടാതെ പറ്റില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. ഞാന്‍ ആദ്യം തന്നെ പറയട്ടേ ഞാന്‍ ബ്ലസ്‌ലി ഫാന്‍ അല്ല. ബ്ലസ്‌ലിയെ പേഴ്‌സണലി എനിക്ക് അറിയില്ല. എനിക്ക് ആളോട് വല്യ താല്‍പര്യമില്ല. ബ്ലസ്‌ലി സപ്പോട്ടറുമല്ല ഞാന്‍. പക്ഷേ ബ്ലസ്‌ലിയുടെ പേരും പറഞ്ഞ് ഇന്നലെ കുറേ വീഡിയോകള്‍ പലരും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്തിട്ടുണ്ട്. നമ്മളെല്ലാവരും അതു കാണുന്നുണ്ട്. എന്നെ ഒരാള്‍ മോശമായി ടച്ചു ചെയ്യുന്നുവെങ്കില്‍ എങ്ങനെ റിയാക്ട് ചെയ്യണമെന്ന് വളരെ ബോധമുള്ളയാളാണ് ഞാന്‍. ഗുഡ് ടച്ച് ബാഡ് ടച്ചൊക്കെ നമുക്ക് നന്നായിട്ട് അറിയാം. അതില്‍ ബ്ലസ്‌ലി ബാഡ് ടച്ച് ചെയ്തു എന്ന് പറഞ്ഞാണ് പുറത്തൊരു ഡീഗ്രേഡിങ് നടക്കുന്നത്. ആ അണ്‍കംഫര്‍ട്ടിബിള്‍ ആയി എന്നു പറയുന്ന ഫീമെയില്‍ കണ്ടസ്റ്റന്റ് അതിനകത്ത് ഒരിക്കല്‍ പോലും ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല.

ബ്ലസ്‌ലി എന്നെ മോശമായി ടച്ചു ചെയ്‌തെന്നോ ബ്ലസ്‌ലി ഫിസിക്കലി എനിക്ക് അണ്‍കംഫര്‍ട്ടബിള്‍ ആക്കിയെന്നോ ആ കുട്ടി അതില്‍ പ്രതികരിച്ചിട്ടില്ല. അവള്‍ ഒരിക്കലും നോ പറഞ്ഞിട്ടില്ല. ഫ്രണ്ട്ഷിപ്പ് എന്ന രീതിയിലാണ് ആ കുട്ടി എടുത്തത്. പുറമേ നിന്ന് കാണുമ്പോള്‍ അതെന്താ അങ്ങനെയെന്ന് നമുക്ക് തോന്നിയിട്ടുണ്ടാകും. പക്ഷേ ആ കുട്ടിക്ക് അണ്‍കംഫര്‍ട്ടിബിള്‍ ആയിട്ട് തോന്നാത്തിടത്തോളം എന്തിന് ഇങ്ങനെയൊരു കാരക്ടര്‍ അസാസിനേഷന്‍ പുറത്ത് നടത്തുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല. ഇനി അഥവാ മിസ്റ്റേക്ക് നടന്നിട്ടുണ്ടെങ്കില്‍ അതു രണ്ടു പേരുടെ ഭാഗത്തുമുണ്ടായിട്ടുണ്ട്. ബ്ലസ്‌ലി ബാഡ് ടച്ച് ചെയ്തിട്ടുണ്ടെങ്കില്‍ ആ കുട്ടി എന്തുകൊണ്ട് നോ പറഞ്ഞില്ലെന്നും ആര്യ ചോദിക്കുന്നു.

https://youtu.be/ZA6dXEaBLoM

ബ്ലസ്‌ലിയുടെ വീട്ടിലുള്ളവര്‍ക്ക് പുറത്തിറങ്ങി നടക്കണ്ടേയെന്നും ആര്യ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.