ലിപ് ലോക് കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ ചൂട് അനുഭവപ്പെട്ടു, ടെസ്റ്റ് ചെയ്തപ്പോള്‍: അനുഭവം പങ്കുവെച്ച് നടന്‍ അശോക് സെല്‍വന്‍

അഭിനയിക്കുന്ന സിനിമകളില്‍ തന്റേതായ സിഗ്‌നേച്ചര്‍ പതിപ്പിക്കുന്ന നടനാണ് അശോക് സെല്‍വന്‍. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങിയ അദ്ദേഹത്തിന്റെ അഡള്‍ട്ട് കോമഡി ചിത്രമായ മന്മദ ലീലൈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ അശോക്…

അഭിനയിക്കുന്ന സിനിമകളില്‍ തന്റേതായ സിഗ്‌നേച്ചര്‍ പതിപ്പിക്കുന്ന നടനാണ് അശോക് സെല്‍വന്‍. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങിയ അദ്ദേഹത്തിന്റെ അഡള്‍ട്ട് കോമഡി ചിത്രമായ മന്മദ ലീലൈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ അശോക് സെല്‍വനും നായിക സംയുക്ത ഹെജ്‌ഡെയും തമ്മിലുള്ള ഒരു ലിപ്‌ലോക്ക് രംഗമുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധയാകര്‍ഷിച്ച ദൃശ്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അശോക്.

ചിത്രത്തില്‍ സംയുക്ത ഹെജ്‌ഡെയുമായുള്ള ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിയ്ക്ക് നേരീയ ചൂട് അനുഭവപ്പെട്ടു. ടെസ്റ്റ് നോക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവ്. റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് സംയുക്തയെ ആണ്. എന്നാല്‍ ഭാഗ്യത്തിന് സംയുക്ത ഉള്‍പ്പടെ സെറ്റില്‍ ആര്‍ക്കും എന്നില്‍ നിന്ന് രോഗം പടര്‍ന്നിട്ടില്ല, അശോക് പറയുന്നു?

താന്‍ വെങ്കട് പ്രഭുവിന്റെ കടുത്ത ആരാധകനാണ്, അതിനാല്‍ മന്മദ ലീലൈ എന്ന സിനിമ ഒരു പരീക്ഷണ ചിത്രമാണ് എന്ന് അറിഞ്ഞിട്ടും ഉടന്‍ ഏറ്റെടുക്കുകയായിരുന്നു എന്നും അശോക് സെല്‍വന്‍ പറയുന്നു. റിയ സമനും സമൃതി വെങ്കടുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തിയത്.