ആലപ്പുഴ ബീച്ചില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം: തിരയില്‍പ്പെട്ട സിനിമാ സംഘം കുടുങ്ങിക്കിടന്നത് ഏറെനേരം

ആലപ്പുഴ ബീച്ചില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം: തിരയില്‍പ്പെട്ട സിനിമാ സംഘം കുടുങ്ങിക്കിടന്നത് ഏറെനേരം കോസ്റ്റല്‍ വാര്‍ഡന്മാരും ടൂറിസം പൊലീസും നാട്ടുകാരും ചേര്‍ന്ന് കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ശനിയാഴ്ച്ച രാത്രി 9.40നായിരുന്നു…

ആലപ്പുഴ ബീച്ചില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം: തിരയില്‍പ്പെട്ട സിനിമാ സംഘം കുടുങ്ങിക്കിടന്നത് ഏറെനേരം കോസ്റ്റല്‍ വാര്‍ഡന്മാരും ടൂറിസം പൊലീസും നാട്ടുകാരും ചേര്‍ന്ന് കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്.

ശനിയാഴ്ച്ച രാത്രി 9.40നായിരുന്നു സംഭവം. കടല്‍പ്പാലത്തിന് സമാന്തരമായി പൈപ്പുകൊണ്ട് നിര്‍മ്മിച്ച തട്ട് തിരയില്‍പ്പെട്ട് തകരുകയായിരുന്നു. ക്യാമറാ മാന്‍ ഉള്‍പ്പടെ നാലുപേരാണ് അപകടത്തില്‍പ്പെട്ടത്. കരയിലേക്ക് നീങ്ങാനാവാതെ, പാലത്തിലെ കമ്പിയിലും മറ്റും തൂങ്ങിക്കിടന്ന ഒറ്റപ്പാലം സ്വദേശി അഭിഷേക്, വയനാട് സ്വദേശി ബബുല്‍, ആലപ്പുഴക്കാരായ ബേബി, വിജേഷ് എന്നിവരെ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രക്ഷപ്പെടുത്തിയത്.

സിനിമാ സംഘത്തിന് ഷൂട്ടിങ്ങിന് പെര്‍മിഷന്‍ ലഭിച്ചിരുന്നോ എന്നതില്‍ വ്യക്തതയില്ല. പെപ്പെ നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവന്നിരുന്നു. ഈ സംഘമാണോ അപകടത്തില്‍പ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.