അമിതമായി ആരാധന തോന്നിയാൽ അമിതമായി ദേക്ഷ്യവും തോന്നും, അശ്വന്ത് കോക്ക്

സിനിമകളെയും സിനിമ താരങ്ങളെയും നിരൂപണം ചെയ്തുകൊണ്ട് വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് അശ്വന്ത് കോക്ക്. നിരവധി ചിത്രങ്ങൾ ആണ് അശ്വന്ത് കോക്ക് ഇതിനോടകം റിവ്യൂ ചെയ്തിട്ടുള്ളത്. തന്റെ യൂട്യൂബ് ചാനലിൽ കൂടി…

സിനിമകളെയും സിനിമ താരങ്ങളെയും നിരൂപണം ചെയ്തുകൊണ്ട് വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് അശ്വന്ത് കോക്ക്. നിരവധി ചിത്രങ്ങൾ ആണ് അശ്വന്ത് കോക്ക് ഇതിനോടകം റിവ്യൂ ചെയ്തിട്ടുള്ളത്. തന്റെ യൂട്യൂബ് ചാനലിൽ കൂടി താരം പങ്കുവെക്കുന്ന വിഡിയോകൾക്ക് ആരാധകരും ഏറെയായിരുന്നു. എന്നാൽ ഇപ്പോൾ അശ്വന്ത് നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ, നടൻ മോഹൻലാലിന്റെ വലിയ ഒരു ആരാധകൻ ആയിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ ആരാധനയിൽ നിന്ന് ഇങ്ങേരു ഇതെന്താണ് ചെയ്യുന്നത് എന്ന തോന്നൽ ഉണ്ടായി. അതിനു കാരണം മോഹൻലാൽ തന്നെയാണ്. ഒടിയൻ സിനിമയ്ക്ക് ശേഷം വലിയ മാറ്റങ്ങളാണ് മോഹൻലാലിന് ഉണ്ടായത്.

താൻ വലിയ മോഹൻലാൽ ആരാധകൻ ആയിരുന്നു. എന്നാൽ ഒടിയൻ സിനിമയ്ക്ക് ശേഷം അദ്ദേഹത്തിന് ഉണ്ടായ മാറ്റം അദ്ദേഹത്തിന്റെ അഭിനയത്തിലും പ്രതിഫലിച്ചു. ഓടിയന് ശേഷമുള്ള പോസ്റ്റ് ബോട്ടക്‌സ് സമയത്ത് അദ്ദേഹം യാതൊരു വിധത്തിലുള്ള ക്വാളിറ്റിയും ഇല്ലാത്ത പ്രകടനമായിരുന്നു അഭിനയത്തില്‍ കാഴ്ചവെച്ചത്. ആ സമയത്ത് എനിക്ക് തന്നെ മടുത്തു എന്നുമാണ് മോഹൻലാലിന്റെ കുറിച്ച് അശ്വന്ത് പറയുന്നത്. നമുക്ക് ഒരു നടനോട് അമിതമായി സ്നേഹവും ആരാധനയും തോന്നിയാൽ അത്ര തന്നെ ദേക്ഷ്യവും തോന്നും. നമ്മുക്ക് അദ്ദേഹത്തിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാകാം അങ്ങനെ തോന്നുന്നത്. എന്നാൽ ഒടിയനു ശേഷം അദ്ദേഹത്തിന് അഭിനയത്തിൽ പലതും നഷ്ടമായി.

എന്താണ് ഇദ്ദേഹം ചെയ്യുന്നത് എന്ന് തോന്നിപ്പോയി. ഞാൻ മനപ്പൂർവ്വം മോഹൻലാലിനെ വിമർശിക്കുകയാണ്. വിമർശിക്കാനുള്ള സാഹചര്യം അദ്ദേഹം തന്നെയാണ് ഉണ്ടാക്കിയത്. നേരുത്തെ ഞാൻ മമ്മൂട്ടിയെയും വിമർശിച്ചിരുന്നു. അദ്ദേഹം ചെയ്ത പല പ്രവർത്തികളെയും ഞാൻ വിമർശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിനോട് അത്ര ആരാധന ഒന്നും തോന്നിയിട്ടില്ല. ഇപ്പോൾ താൻ ആരോടും അധികം ആരാധന കൊണ്ട് നടക്കാറില്ല എന്നും എന്നാൽ ആരാധന തോന്നിയിട്ടുള്ളത് മോഹൻലാലിനോട് ആണെന്നും അശ്വന്ത് കോക്ക് പറയുന്നു.