Film News

ഭാസിക്കുട്ടന്‍ തല്ലിപ്പൊളിയാണ്..! അവനെപ്പോലെ അവന്‍ മാത്രം!! – ആസിഫ് അലി

സിനിമാ ലോകത്ത് ഏറെ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നടനാണ് ആസിഫ് അലി. ഇപ്പോഴിതാ നടന്‍ ശ്രീനാഥ് ഭാസിയുമൊത്തുള്ള സൗഹൃദത്തെ കുറിച്ചും ശ്രീനാഥ് ഭാസി എന്ന വ്യക്തിയെ കുറിച്ചും ആസിഫ് അലി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ശ്രീനാഥ് ഭാസിയെ ഭാസിക്കുട്ടന്‍ എന്നാണ് ആസിഫ് അലി സ്‌നേഹത്തോടെ വിളിക്കുന്നത്. ഭാസിക്കുട്ടന്‍ തല്ലിപ്പൊളിയാണ് എന്നാണ് ശ്രീനാഥ് ഭാസിയെ കുറിച്ച് ആസിഫ് പറഞ്ഞത്.

അവന്‍ തിരിച്ച് ദേഷ്യപ്പെടാത്ത ഏക വ്യക്തി ഞാന്‍ മാത്രമായിരിക്കുമെന്നും ആസിഫ് അലി ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ഭാസിക്കുട്ടന്‍ തല്ലിപ്പൊളിയാണ്. ചിരിച്ചുകൊണ്ട്് ആസിഫ് അലി പറയുന്നു.. അവനെ ഒരുപാട് മനസ്സിലാക്കിയ വ്യക്തിയാണ് ഞാന്‍.. അവനെ എനിക്ക് നന്നായി അറിയാം.. മറ്റുള്ളവര്‍ പറയുന്നത് പോലെയല്ല.. അവന്‍ വളരെ നല്ല വ്യക്തിയാണ്.. അവനെപ്പോലെ അവന്‍ മാത്രമേയുള്ളൂ.. ശ്രീനാഥ് ഭാസിയെ ആളുകള്‍ എന്തുകൊണ്ടാണ് മനസ്സിലാക്കാതെ പോകുന്നത് എന്ന് എനിക്കറിയില്ലെന്നും ആസിഫ് അലി പറയുന്നു..

അവന്റെ സ്വഭാവം അങ്ങനെയാണ്.. പെട്ടെന്ന് ദേഷ്യം വരും.. എന്നാല്‍ എന്നോട് ഒരിക്കലും ചൂടാകാറില്ല,, അവന് അത് സാധിക്കില്ലെന്നും ആസിഫ് അലി പറയുന്നു.. ഹണീബീയുടെ സെറ്റില്‍ അവനെ രാവിലെ വിളിച്ചുര്‍ത്തി സെറ്റില്‍ എത്തിക്കേണ്ട ജോലി എനിക്കായിരുന്നു.. മറ്റാരെങ്കിലും പോയി വിളിച്ചാല്‍ അവന്‍ ദേഷ്യപ്പെടുമായിരുന്നു എന്നും ആസിഫ് അലി പറയുന്നു. നല്ല വ്യക്തിയാണ് എന്നിട്ടും എന്താണ് ഇങ്ങനെയൊക്കെ ഉണ്ടായത് എന്ന് മനസ്സിലാകുന്നില്ല എന്നും ആസിഫ് അലി ശ്രീനാഥ് ഭാസിയെ കുറിച്ച് പറയുന്നു…

ശ്രീനാഥ് ഭാസി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം ഏറെ വിവാദമായിരുന്നു.. താരത്തെ കുറച്ച് നാളത്തേക്ക് പുതിയ സിനിമകളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. അതിനിടെ പടച്ചോനേ ഇങ്ങള് കാത്തോളീ.. എന്ന ശ്രീനാഥ് ഭാസിയുടെ സിനിമ റീലിസിന് ഒരുങ്ങുന്നുണ്ട്.

Trending

To Top