ഇന്തോനേഷ്യയിൽ നിന്നുള്ള സൂപ്പർ സ്റ്റണ്ട് മാസ്റ്റർ; കോരിത്തരിപ്പിക്കുന്ന ആക്ഷൻ പരിശീലിക്കുന്നതിനിടെ പരിക്കേറ്റ് ആസിഫ്, വീഡിയോ

സിനിമ ഷൂട്ടിം​ഗിനിടെ നടൻ ആസിഫ് അലിക്ക് പരിക്കേൽക്കുന്ന വീഡിയോ പുറത്ത്. സ്റ്റണ്ട് പരിശീലനത്തിനിടയിലാണ് ആസിഫിന് പരിക്കേറ്റത്. ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സംഭവം. ‘കള’ എന്ന ടൊവിനോ തോമസ് ചിത്രത്തിന് ശേഷം…

സിനിമ ഷൂട്ടിം​ഗിനിടെ നടൻ ആസിഫ് അലിക്ക് പരിക്കേൽക്കുന്ന വീഡിയോ പുറത്ത്. സ്റ്റണ്ട് പരിശീലനത്തിനിടയിലാണ് ആസിഫിന് പരിക്കേറ്റത്. ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സംഭവം. ‘കള’ എന്ന ടൊവിനോ തോമസ് ചിത്രത്തിന് ശേഷം രോഹിത്ത് വി എസ്. സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടിക്കി ടാക്ക’. സ്റ്റണ്ട് സീനിലേക്കുള്ള പരിശീലനം നടത്തുന്നതിനിടെ താരത്തിന്റെ മുട്ടുകാലിനാണ് പരിക്കേറ്റത്.

തുടർന്ന് ആസിഫ് അലിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആവശ്യമായ ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടു. വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദേശം. ആക്ഷന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് ‘ടിക്കി ടാക്ക’ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.