Film News

എന്റെ ദൃഷ്ടി ദോഷം മാറാൻ വേണ്ടിയാണ് ഞാൻ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നത്

പലപ്പോഴും നടൻ മുകേഷിന്റെ ഫോൺ കോളുകൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. പലരും മുകേഷിനെ വിളിച്ച് സംസാരിക്കുന്നതിന്റെ വോയിസ് റെക്കോർഡുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ചില ഫോൺ കോളുകൾക്ക് മുകേഷ് പരോക്ഷമായും ദേക്ഷ്യപ്പെട്ടും സംസാരിക്കുന്നത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ മുകേഷ് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മുകേഷിനോട് അവതാരിക ചോദിച്ച ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുകേഷ്. ഒരു എം എൽ എ ആയത് കൊണ്ട് പലരും മനഃപൂർവം ഫോൺ വിളിച്ച് ബുദ്ധിമുട്ടിക്കുന്നതായി തോന്നിയിട്ടുണ്ടോ എന്നാണ് മുകേഷിനോട് അവതാരിക ചോദിച്ച ചോദ്യം. എന്നാൽ വളരെ രസകരമായ മറുപടിയാണ് ഈ ചോദ്യത്തിന് മുകേഷ് നൽകിയത്.

എനിക്ക് ദൃഷ്ടി ദോഷം വരാതിരിക്കാൻ വേണ്ടിയാണു ഞാൻ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നത് എന്നാണ് മുകേഷ് പറഞ്ഞ മറുപടി. എനിക്ക് അന്ധവിശ്വാസം ഒന്നും ഇല്ല. ദൈവം ഉണ്ടോ ഇല്ലിയോ എന്നൊന്നും എനിക്ക് അറിയത്തുമില്ല. ബ്ലെസിങ്ങിന് വലിയ ശക്തിയുണ്ട്. അത് പോലെ തന്നെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും ഞാൻ നേരിൽ കണ്ടിട്ടുള്ള കാര്യം ആണ്. എന്നാൽ ഒരു കാര്യത്തിൽ എനിയ്ക്ക് ഉറപ്പുണ്ട്. ദൃഷ്ടി ദോഷം എന്നൊരു കാര്യം ഉണ്ട്. അത് എനിക്ക് അനുഭവവും ഉണ്ട്. എനിക്ക് ദൃഷ്ടി ദോഷം ഉണ്ട്. അതിനു  ഉദാഹരണം എന്റെ ഏതു ഒരു സിനിമ രണ്ടു ദിവസം നന്നായി ഓടി കഴിയുമ്പോൾ എനിക്ക് പനി വരും.

ഇത് വർഷങ്ങൾ കൊണ്ടുള്ള എന്റെ അനുഭവം ആണ്. എന്റെ എന്ത് സിനിമ അടുപ്പിച്ച് രണ്ടു ദിവസം ഓടിയാലും എനിക്ക് പനി വരും. ഇത് എന്റെ സ്വന്തം അനുഭവം ആണ്. ഒരു പക്ഷെ ഈ ഒരു ചിന്ത എന്റെ മനസ്സിൽ ഉള്ളത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒന്നും എനിക്ക് അറിയില്ല. പണ്ട് മുതല്‍ ഇത് സംഭവിക്കാറുണ്ട്. ഒരു നല്ലകാര്യം സംഭവിച്ച് കഴിയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ ഉടന്‍ ഒരു വിഷമം വന്നാല്‍ ദൃഷ്ടിദോഷം മാറും. ഈ ദൃഷ്ടിദോഷം മാറ്റാൻ വേണ്ടിയാണ് ഇടയ്ക്ക് ഞാന്‍ ഇത്തരം ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നത്. ഇത് കഴിയുമ്പോഴേക്കും എനിക്ക് പുതിയൊരു ജീവിതം തുടങ്ങുന്നത് പോലെ തോന്നുമെന്നുമാണ് മുകേഷ് പറയുന്നത്.

Trending

To Top